വർധിച്ചു വരുന്ന അനധികൃത ടാക്സി സർവിസുകള്‍ക്കെതിരെ ഖത്തർ മന്ത്രാലയം

0
213

ഊബർ, കർവ ടെക്‌നോളജി, ക്യു ഡ്രൈവ്, ബദർ ഗോ, അബിർ, സൂം, ക്യാബ് റൈഡ് എന്നിവയ്ക്ക് മാത്രമേ ഇലക്ട്രോണിക് ആപ്ലിക്കേഷനുകൾ വഴി യാത്രക്കാരെ കൊണ്ടുപോകാൻ അനുമതിയുള്ളൂവെന്ന് ഖത്തർ ഗതാഗത മന്ത്രാലയം എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു.

നിയമം ലംഘിക്കുന്ന കമ്പനികൾക്കെതിരെ കർശന നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് പ്രവർത്തിക്കുന്ന അനധികൃത ടാക്സി സർവിസുകള്‍ക്കെതിരെ മന്ത്രാലയം നേരത്തെയും മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഗതാഗതത്തിനായി ഇലക്‌ട്രോണിക് ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്ന എല്ലാ ഉപയോക്താക്കളും ഗതാഗത മന്ത്രാലയത്തിന്റെ സർക്കുലറില്‍ രേഖപ്പെടുത്തിയിരിക്കുന്ന അംഗീകൃത ആപ്ലിക്കേഷനുകളാണ് ഉപയോഗിക്കേണ്ടതെന്നും മന്ത്രാലയം അറിയിച്ചു.