സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഇന്ന് ആരംഭിക്കും

0
66

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഇന്ന് ആരംഭിക്കും. മഞ്ഞ റേഷൻ കാർഡ് ഉടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലുള്ളവർക്കും ഓണക്കിറ്റ് നൽകും. വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങളിലെ മുഴുവൻ ആളുകൾക്കും ഓണക്കിറ്റ് നൽകും. റേഷൻ കടകൾ വഴിയാണ് ഓണക്കിറ്റ് വിതരണം ചെയ്യുന്നത്. ക്ഷേമസ്ഥാപനങ്ങളിലെ ജനങ്ങൾക്ക് നാളെ മുതൽ ഓണക്കിറ്റ് നേരിട്ട് എത്തിക്കും.

14 ഇനങ്ങൾ ഉൾപ്പെട്ടതാണ് ഓണക്കിറ്റ്. ചെറുപയർ പരിപ്പ്, സേമിയ പായസം മിക്സ്, മിൽമ നെയ്യ്, കശുവണ്ടിപ്പരിപ്പ്, വെളിച്ചെണ്ണ, സാമ്പാർപൊടി, മുളക്പൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി, തേയില, ചെറുപയർ, തുവരപ്പരിപ്പ്, പൊടിയുപ്പ് എന്നീ ആവശ്യസാധനങ്ങളും തുണിസഞ്ചിയും ഉൾപ്പെടെ 14 ഇനങ്ങൾ ഉൾപ്പെട്ടതാണ് ഓണക്കിറ്റ്.

ഓണക്കിറ്റ് വിതരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 8 മണിക്ക് തിരുവനന്തപുരം പേരൂർക്കടയിൽ ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ നിർവഹിക്കും.തിരുവനന്തപുരം പേരൂർക്കട ബാപ്പൂജി ഗ്രന്ഥശാല ഓഡിറ്റോറിയത്തിലാണ് ചടങ്ങുകൾ.