ടി20 ലോകകപ്പ് കിരീടവുമായി രോഹിത് ശർമയും ബി.സി.സി.ഐ. സെക്രട്ടറി ജയ്ഷായും മുംബൈ സിദ്ധിവിനായക ക്ഷേത്രത്തിൽ

0
203

ടി20 ലോകകപ്പ് കിരീടവുമായി ക്യാപ്റ്റൻ രോഹിത് ശർമയും ബി.സി.സി.ഐ. സെക്രട്ടറി ജയ്ഷായും മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രം സന്ദർശിച്ചു. ബുധനാഴ്ചയാണ് ഇരുവരും ക്ഷേത്രത്തിൽ സന്ദര്‍ശനം നടത്തിയത്. ഇരുവരും ക്ഷേത്രത്തിലെ ഗണപതിയുടെ അനുഗ്രഹം തേടി. വിജയത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് രോഹിത് ശർമ്മയുടെ പൂജകൾ നടന്നത്. നിരവധി പ്രമുഖർ സന്ദർശിക്കുന്ന സ്ഥലമാണ് സിദ്ധിവിനായക ക്ഷേത്രം.

പിങ്ക് നിറത്തിലുള്ള ഷോളണിഞ്ഞ് ഇരുവരും ക്ഷേത്രത്തിനകത്ത് നില്‍ക്കുന്ന ചിത്രം പുറത്തുവന്നിട്ടുണ്ട്.2007-നു ശേഷം, 17 വര്‍ഷങ്ങള്‍ കഴിഞ്ഞെത്തിയ ടി20 ലോകകപ്പ് കിരീടത്തിനായി ക്ഷേത്രത്തില്‍ പ്രത്യേക പൂജകളും പ്രാര്‍ഥനകളും നടത്തി.

ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ടി20 ലോകകപ്പില്‍ മുത്തമിട്ടത് .ഇന്ത്യയുടെ രണ്ടാം ടി20 ലോകകപ്പ് വിജയമാണിത്. 2007-ലാണ് ഇന്ത്യ ഇതിന് മുമ്പ് ടി20 ലോകകപ്പ് നേടിയത്.