തമിഴക വെട്രി കഴകം രാഷ്ട്രീയ പാർട്ടിയുടെ പതാക നടൻ വിജയ് അനാച്ഛാദനം ചെയ്തു

0
123

തമിഴക വെട്രി കഴകം രാഷ്ട്രീയ പാർട്ടിയുടെ പതാക നടൻ വിജയ് അനാച്ഛാദനം ചെയ്തു. ഇന്ന് രാവിലെ ചെന്നൈ പനയൂരിലെ പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് താരം ചുവപ്പും മഞ്ഞയും നിറത്തിലുള്ള പതാക ഉയർത്തിയത്. പതാകയുടെ മധ്യഭാഗത്ത് രണ്ട് ആനകളും ഒരു പൂവും ഉണ്ട്.

ചുവപ്പ്, മഞ്ഞ നിറങ്ങളും ആനകളും ജനശക്തിയെയും വാകപ്പൂവ് വിജയത്തെയും പ്രതിനിധീകരിക്കുന്നുവെന്ന് വിജയ് പറഞ്ഞു. സംഗീതജ്ഞന്‍ എസ് തമന്‍ ചിട്ടപ്പെടുത്തിയ പാര്‍ട്ടി ഗാനവും ചടങ്ങില്‍ അവതരിപ്പിച്ചു.

ഇത് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പതാകമാത്രമല്ല തമിഴ്‌നാടിന്റെ വിജയക്കൊടി കൂടിയാണെന്ന് വിയയ് ചടങ്ങില്‍ പറഞ്ഞു. ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കാനും കൃത്യമായ അനുമതിയോടെ സംസ്ഥാനത്തുടനീളം പതാക ഉയര്‍ത്താനും അദ്ദേഹം അണികളോട് ആഹ്വാനം ചെയ്തു. 2026ലെ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുകൊണ്ടുള്ള നിര്‍ണായക ചുവടുവെപ്പാണ് വിജയും പാര്‍ട്ടിയും നടത്തിയിരിക്കുന്നത്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് വിജയ് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചത്.