വീട്ടമ്മയെ ഗണ്ണുകൊണ്ട് വെടിവെച്ച കേസിൽ പ്രതിയായ ഡോക്ടറെ പോലീസ് കസ്റ്റഡിയിൽ വിട്ടു കോടതി

0
105

വഞ്ചിയൂർ ചെമ്പകശ്ശേരിയിൽ വീട്ടമ്മയെ എയർ ഗണ്ണുകൊണ്ട് വെടിവെച്ച കേസിൽ പ്രതിയായ ഡോക്ടറെ പൊലീസ് കസ്റ്റഡിയിലെടുത്തു. വനിതാ ഡോക്ടർ ദീപ്തി മോൾ ജോസിനെ നാല് ദിവസത്തെക്കാണ് കസ്റ്റഡിയിൽ വിട്ടത്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയുടേതാണ് ഉത്തരവ്.

വെടിവയ്ക്കാൻ ഉപയോഗിച്ച എയർ പിസ്റ്റൾ കണ്ടെത്തുന്നതിനും തെളിവെടുപ്പിനുമാണ് പ്രതിയെ പോലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരുന്നത്. അതേസമയം, പ്രതിയായ ഡോക്ടറുടെ പരാതിയിൽ വീട്ടമ്മയുടെ ഭർത്താവ് വഞ്ചിയൂർ സ്വദേശി സുജിത്തിനെതിരെ എടുത്ത കേസ് കൊല്ലം പോലീസിന് കൈമാറിയിട്ടുണ്ട്.

മുൻ സുഹൃത്തായ വഞ്ചിയൂർ സ്വദേശി സുജിത്തിനോടുള്ള വ്യക്തിവൈരാഗ്യമായിരുന്നു ആക്രണത്തിന് കാരണം. മുഖം മറച്ചുവന്നിട്ടും പൊലിസ് തയ്യാറാക്കിയ ഗ്രാഫിക് ചിത്രവും, കാറുമാണ് പ്രതിയിലേക്ക് എത്തിചേരാൻ പൊലീസിനെ സഹായിച്ചത്. തലസ്ഥാനത്താനത്തെ ഞെട്ടിച്ചാണ് കഴിഞ്ഞ ഞായറാഴ്ച രാവിലെ വഞ്ചിയൂരിലെ വീട്ടിൽ കയറി വീട്ടമ്മയെ ഡോ.ദീപ്തി വെടിവച്ചത്. പിന്നാലെ ഞൊടിയിടിൽ കാറിൽ കയറി പ്രതി കടന്നു കളയുകയായിരുന്നു.