കേരള സർക്കാർ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥയായ കെ വാസുകിയെ വിദേശകാര്യ സെക്രട്ടറിയായി നിയമിച്ചു

0
145

കേരള സർക്കാർ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥയായ കെ വാസുകിയെ വിദേശകാര്യ സെക്രട്ടറിയായി നിയമിച്ചു. നിലവിലുള്ള ചുമതലകൾ കൂടാതെ, വാസുകി ഇനി മുതൽ ഈ വിഷയവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മേൽനോട്ടം വഹിക്കുകയെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ജൂലായ് 15-ന് ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. വിദേശ സഹകരണവുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ അധിക ചുമതല സെക്രട്ടറി (ലേബർ ആൻഡ് സ്‌കിൽസ്) കെ വാസുകി വഹിക്കുമെന്നും ഉത്തരവിൽ പറയുന്നു.

വിദേശത്തുള്ള മലയാളികളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിദേശമന്ത്രാലയവുമായി ബന്ധപ്പെടാൻ സർക്കാർ ഒരു ഉദ്യോഗസ്ഥനെ നിയമിക്കാറുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് കെ വാസുകിയെ സർക്കാർ ഈ പദവിയിലേക്ക് പരിഗണിച്ചതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.