കേരളത്തില്‍ ഇടതുപക്ഷത്തിന് അനുകൂലമായ തരംഗം : തോമസ് ഐസക്ക്

0
92

കേരളത്തില്‍ ഇടതുപക്ഷത്തിന് അനുകൂലമായ തരംഗമെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക്. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടി ഇടതുപക്ഷം അധികാരത്തില്‍ വരും. ആ തുടര്‍ഭരണത്തിനുവേണ്ടിയുള്ള വോട്ടാണ് കേരളത്തില്‍ നടക്കുന്നതെന്നും തോമസ് ഐസക്ക് പറഞ്ഞു.
ഈ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ അന്വേഷിക്കുന്നത് ആരാണ് മുടക്കമില്ലാതെ പെന്‍ഷന്‍ നല്‍കിയത്, ആരാണ് കിറ്റ് നല്‍കിയത്, ആരാണ് ആശുപത്രിയും സ്‌കൂളുകളും നവീകരിച്ചത്, റോഡുകള്‍ പണിതത് എന്നതാണ്. ഇക്കാര്യങ്ങള്‍ക്കായാണ് വോട്ട് ചെയ്യുന്നത്.

കേരളത്തില്‍ നടക്കുന്ന ഏറ്റവും വലിയ വികസന ഇടപെടല്‍ കിഫ്ബി തുടക്കം കുറിച്ച 60,000 കോടി രൂപയുടെ പ്രൊജക്ടുകളാണ്. അത് എന്ത് ചെയ്യും. ഈ പ്രൊജക്ടുകള്‍ തുടരുമോ എന്നത് പോലും സംസാരിക്കാന്‍ യുഡിഎഫ് തയാറാകുന്നില്ലെന്നും ഡോ.ടി.എം. തോമസ് ഐസക്ക് പറഞ്ഞു.