വെന്തുരുകി കേരളം; വെള്ളിയാഴ്ച വരെ ഉയർന്ന താപനില

0
159

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഉയർന്ന താപനിലയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41°C വരെയും കൊല്ലം ജില്ലയിൽ 39°C വരെയും തൃശൂർ, കോഴിക്കോട്, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ 38°C വരെയും കണ്ണൂർ, എറണാകുളം, ആലപ്പുഴ ജില്ലകളിൽ 37°C വരെയും തിരുവനന്തപുരം, മലപ്പുറം, കാസർകോട് ജില്ലകളിൽ 36°C വരെയും ഈ ദിവസങ്ങളിൽ രേഖപ്പെടുത്താൻ സാധ്യതയുണ്ട്.

സാധാരണയേക്കാൾ രണ്ടു മുതൽ നാലു ഡിഗ്രി വരെ അധിക ചൂടിന് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. അതേ സമയം വേനൽ ചൂടിൽ ആശ്വാസമായി മഴയെത്തിയേക്കുമെന്നും പ്രവചനമുണ്ട്.

സംസ്ഥാനത്ത് അടുത്ത 5 ദിവസങ്ങളിൽ വിവിധ ഇടങ്ങളിൽ നേരിയ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ഇന്ന് 9 ജില്ലകളിലാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാംകുളം, ഇടുക്കി, തൃശൂർ, ആലപ്പുഴ, പാലക്കാട് എന്നീ ജില്ലകളിലാണ് നേരിയ മഴക്ക് സാധ്യത.