ഗസയില്‍ അടിയന്തിര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് പ്രമേയം പാസാക്കി യു.എന്‍ രക്ഷാ സമിതി

0
201

ഗസയില്‍ അടിയന്തിര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് പ്രമേയം പാസാക്കി യു.എന്‍ രക്ഷാ സമിതി. ബന്ദികളെ ഉടൻ നിരുപാധികം മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

രക്ഷാ സമിതിയിലെ താത്കാലിക അംഗങ്ങളാണ് പ്രമേയം അവതരിപ്പിച്ചത്. സമിതിയിലെ 14 അംഗങ്ങള്‍ അനുകൂല നിലപാടെടുത്തതോടെയാണ് പ്രമേയം പാസായത്. പത്ത് അംഗങ്ങള്‍ ചേര്‍ന്ന് തയ്യാറാക്കിയ പ്രമേയം തയ്യാറാക്കിയ പ്രമേയം മൊസാംബിക്കിൻ്റെ പ്രതിനിധി സമിതിയില്‍ അവതരിപ്പിച്ചു.

ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണത്തെച്ചൊല്ലി അമേരിക്കയും സഖ്യകക്ഷിയായ ഇസ്രായേലും തമ്മിലുള്ള ഭിന്നത വർദ്ധിക്കുന്നതിൻ്റെ സൂചനയാണ് യുഎസിൻ്റെ ഈ നീക്കം. അതേസമയം യു.എന്‍ പ്രമേയത്തെ തള്ളി ഇസ്രഈല്‍ രംഗത്തെത്തി. ഗസയിലെ ആക്രമണം വ്യാപിപ്പിക്കാനാണ് തീരുമാനമെന്ന് ഇസ്രായേൽ പറഞ്ഞു.

യു.എന്‍ പ്രമേയം വീറ്റോ ചെയ്തില്ലെങ്കില്‍ യു.എസിലെ നയതന്ത്രജ്ഞരെ പിന്‍വലിക്കുമെന്ന് അമേരിക്കയ്ക്ക് ഇസ്രഈല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രഈലിന്റെ ഭീഷണിയില്‍ യു.എസ് വഴങ്ങുകയും ലോകരാഷ്ട്രങ്ങളുടെ മുമ്പില്‍ തങ്ങളുടെ നിലപാട് ഇസ്രഈലിന് അനുകൂലമല്ലെന്ന് തെറ്റിദ്ധരിപ്പിക്കാനുമാണ് അമേരിക്ക ശ്രമിച്ചതെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടി.