ഛത്തീസ്‌ഗഢില്‍ മാവോയിസ്‌റ്റ്‌ ആക്രമണം ; 22 സൈനികര്‍ കൊല്ലപ്പെട്ടു

0
193

ഛത്തീസ്ഗഢില്‍ മാവോവാദികളുടെ ആക്രമണത്തിൽ 22 സൈനികര്‍ കൊല്ലപ്പെട്ടു. ബിജാപുര്‍ എസ് പി കാമലോചന്‍ കശ്യപ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മുപ്പതിലധികം സൈനികര്‍ക്ക് പരിക്കേറ്റതായും എസ് പി പ്രതികരിച്ചു.

17 സൈനികരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. ശനിയാഴ്‌ച സുക്‌മ-ബിജാപുര്‍ അതിര്‍ത്തിയിലെ വനമേഖലയിലാണ് ആക്രമണമുണ്ടായത്. മേഖലയില്‍ തെരച്ചില്‍ നടത്തുന്നതിനിടെ മാവോവാദികള്‍ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

സൈന്യം തിരിച്ചും വെടിവെച്ചു. നാല് മണിക്കൂറോളം ഏറ്റുമുട്ടല്‍ നീണ്ടു. ഏറ്റുമുട്ടലില്‍ 15ലധികം മാവോവാദികളും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.