കണ്ണൂരിൽ വാക്കുതർക്കത്തിനിടെ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

0
171

കണ്ണൂരിൽ വാക്കുതർക്കത്തിനിടെ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. പേരാവൂർ സ്വദേശി ലില്ലിക്കുട്ടിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ജോണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ മകന്‍ ദിവിഷിന്റെ ഭാര്യാസഹോദരനും വെട്ടേറ്റു.

ജോണിന് മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് സംശയിക്കുന്നത്. ഇവരുടെ വീട്ടില്‍ കുടുംബ പ്രശ്‌നങ്ങളുണ്ടാകാറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ഇന്ന് വീട്ടില്‍ വഴക്കുണ്ടായെന്നും ജോണ്‍ കത്തിയെടുത്ത് ഭാര്യയുടെ കഴുത്തിന് വെട്ടുകയായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു. ഇത് തടയാന്‍ ശ്രമിച്ചപ്പോഴാണ് ബന്ധുവിന് വെട്ടേറ്റത്. നാട്ടുകാര്‍ പിടിച്ചുവെച്ച ജോണിനെ പേരാവൂര്‍ പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.