കളമശേരിയിൽ ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്താൻ ശ്രമം

0
206

എറണാകുളം കളമശേരിയിൽ ഭർത്താവ് ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്താൻ ശ്രമിച്ചു. ജോലിക്ക് പോകുന്നതിനിടെ റോഡിൽ വാഹനം തടഞ്ഞ് നിർത്തിയാണ് 34 കാരനായ അർഷൽ 27 കാരിയായ ഭാര്യ നീനുവിന്റെ കഴുത്തറത്തത്. ഗുരുതരമായി പരിക്കേറ്റ നീനു ആശുപത്രിയിൽ ചികിത്സയിലാണ്. ഓടിക്കൂടിയ നാട്ടുകാരാണ് പരുക്കേറ്റ നീനുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രതി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.

ഇന്ന് രാവിലെ 9.30 യോടെയാണ് ആക്രമണം ഉണ്ടായത്. വീട്ടിൽ നിന്നും ജോലി സ്ഥലത്തേക്ക് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നു നീനുവിനെ എകെജി റോഡിൽ വച്ച് അർഷൽ തടഞ്ഞുനിർത്തി. ഇരുവരും തമ്മിൽ തർക്കം ഉണ്ടായി. ഇതിനിടയിലാണ് പ്രതി കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് നീനുവിന്റെ കഴുത്തിന് വെട്ടിയത്. പിന്നാലെ അർഷൽ സംഭവം സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. നീനുവിന്റെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്.

അർഷൽ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. ആറുവർഷമായി നീനുവും അർഷലും വിവാഹിതരായിട്ട്. എന്നാൽ കഴിഞ്ഞ ഒരു വർഷമായി ഇരുവരും പിരിഞ്ഞു താമസിക്കുകയാണ്. അർഷൽ സ്ഥിരമായി നീനു താമസിക്കുന്ന കളമശേരിയിലെ വീടിനു സമീപം എത്തി ബഹളം വെക്കാറുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. ആദ്യം കിൻഡർ ആശുപത്രിയിൽ പ്രവേശിപ്പിച്ച നീനുവിനെ നിന്നും വിദഗ്ധ ചികിത്സയ്ക്കായി അമൃതയിലേക്ക് മാറ്റി.