‘ആ തീരുമാനം രംഭയെ കടക്കെണിയിലാക്കി, വീട് വിൽക്കേണ്ടി വന്നു’; വീണ്ടും ചർച്ചയായി നടി രംഭയുടെ സാമ്പത്തിക ബാധ്യത

കടം വീട്ടാന്‍ ചെന്നൈ മൗണ്ട് റോഡിലുള്ള വീട് വിറ്റു. അന്ന് ചെക്ക് ബൗൺസ് കേസ് വരെ രംഭയ്ക്കെതിരെ വന്നിരുന്നു.

0
370

തെന്നിന്ത്യൻ സിനിമകളിൽ ഒരുകാലത്ത് തരം​ഗം സൃഷ്ടിച്ച നടിയാണ് രംഭ. ആന്ധ്രപ്രദേശിൽ ജനിച്ച് വളർന്ന രംഭ അഭിനയരം​ഗത്തേക്ക് കടന്ന് വരുന്നത് മലയാള ചിത്രം സർ​ഗത്തിലൂടെയാണ്. തമിഴ്, തെലുങ്ക് സിനിമകളിലെ ​ഗ്ലാമർ ഐക്കണായി രംഭ പിന്നീട് മാറി. തെലുങ്ക്, തമിഴ് സിനിമകളിലാണ് നടി കൂടുതൽ സജീവമായത്.ജ്യോതിക, ലൈല, സിമ്രാൻ തുടങ്ങിയ നടിമാർ തിളങ്ങി നിന്ന ​കാലത്തും രംഭയ്ക്ക് തന്റേതായ സ്ഥാനം സിനിമാ ലോകത്തുണ്ടായിരുന്നു. മലയാളത്തിൽ ക്രോണിക് ബാച്ചിലർ, മയിലാട്ടം, കൊച്ചി രാജാവ്, പായുംപുലി, കബഡി കബഡി എന്നീ സൂപ്പർ ഹിറ്റ് സിനിമകളിലും മികച്ച പ്രക‌ടനം രംഭ കാഴ്ച വെച്ചു.

ആന്ധ്രാപ്രദേശിൽ ജനിച്ച് വളർന്ന രംഭ തന്റെ പതിനഞ്ചാം വയസ്സിലാണ് അഭിനയരം​ഗത്തേക്ക് കടന്ന് വരുന്നത്. ആദ്യ സിനിമ സർ​ഗത്തിൽ ശാലീനതയുള്ള പെൺകുട്ടിയായി പ്രേക്ഷക മനസ്സിൽ ഇടംപിടിച്ച രംഭ മറുഭാഷകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ അടിമുടി മാറി. അക്കാലത്ത് ​ഗ്ലാമറസായി അഭിനയിക്കാൻ രംഭ മടി കാണിച്ചില്ല. അഭിനയിച്ച ഭാഷകളിലെല്ലാം സൂപ്പർസ്റ്റാറുകളുടെ നായികയായെത്താൻ രം​ഭയ്ക്ക് കഴിഞ്ഞു. രജിനികാന്ത്, കമൽ ഹാസൻ സൽമാൻ ഖാൻ, മമ്മൂട്ടി തുടങ്ങിയ താരങ്ങളുടെ നായികയായി രംഭ അഭിനയിച്ചിട്ടുണ്ട്. മിക്ക സൂപ്പർസ്റ്റാറുകൾക്കൊപ്പവും അഭിനയിച്ച താരം വർഷങ്ങളായി സിനിമാ രം​ഗത്ത് നിന്നും മാറി നിൽക്കുകയാണ്. 2010 ൽ വിവാഹിതയായ ശേഷമാണ് രംഭ കരിയറിൽ നിന്നും മാറിയത്. ബിസിനസുകാരനായ ഇന്ദ്രകുമാർ പത്മനാഥനെയാണ് രംഭ വിവാഹം ചെയ്തത്. ഭർത്താവിനും മക്കൾക്കുമൊപ്പം കുടുംബ ജീവിതം നയിക്കുകയാണ് രംഭയിന്ന്.

കരിയറിൽ പേരും പ്രശസ്തിയും ലഭിച്ചെങ്കിലും പ്രതിസന്ധികളും രംഭയ്ക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. ഇതിലൊന്ന് സാമ്പത്തിക പ്രതിസന്ധിയായിരുന്നു. വീട് പോലും നഷ്ടപ്പെട്ട അവസ്ഥയിലാണ് രംഭ സിനിമലോകം ഉപേക്ഷിച്ചതെന്നാണ് പറയുന്നത്. ത്രീ റോസസ് എന്ന സിനിമ നിർമ്മിച്ചതോടെയാണ് രംഭയ്ക്ക് സാമ്പത്തിക പ്രശ്നങ്ങൾ വന്നത്. രംഭ, ലൈല, ജ്യോതിക എന്നിവരാണ് സിനിമയിൽ പ്രധാന വേഷം ചെയ്തത്. രംഭയും സഹോദരനും കൂടിയാണ് ഈ സിനിമ നിർമ്മിച്ചത്. എന്നാല്‍ ഈ സിനിമയ്ക്ക് വേണ്ടത്ര സ്വീകാര്യത ലഭിച്ചിരുന്നില്ല. ചിത്രം ബോക്‌സോഫീസില്‍ പരാജയപ്പെടുകയും ചെയ്തു. സിനിമ റിലീസായതിന് ശേഷം നടി കൂടുതല്‍ കടക്കെണിയിലായി. കടം വീട്ടാന്‍ ചെന്നൈ മൗണ്ട് റോഡിലുള്ള വീട് വിറ്റു. അന്ന് ചെക്ക് ബൗൺസ് കേസ് വരെ രംഭയ്ക്കെതിരെ വന്നിരുന്നു.

ത്രീ റോസസിന് ശേഷം പഴയ പോലെ ഹിറ്റ് സിനിമകൾ തമിഴിൽ നിന്നും രംഭയ്ക്ക് ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ തമിഴ് സിനിമാ രം​ഗത്ത് നിന്നും ചെറിയൊരു ഇടവേളയും രംഭയ്ക്കെടുക്കേണ്ടി വന്നു. അതേസമയം 2003 ന് ശേഷം മലയാളത്തിൽ രംഭ കൂടുതൽ സജീവമായി. ക്രോണിക് ബാച്ചിലർ, കൊച്ചിരാജാവ്, പായും പുലി, മയിലാട്ടം തുട‌ങ്ങിയ മലയാള സിനിമകളിൽ രംഭ അഭിനയിക്കുന്നത് ഇക്കാലഘട്ടത്തിലാണ്. ഇതിന് ശേഷമാണ് കനേഡിയന്‍ വ്യവസായിയായ ഇന്ദ്രകുമാര്‍ പത്മനാഥുമായിട്ടുള്ള നടിയുടെ വിവാഹം. അതോടുകൂടി രംഭ പതിയെ സിനിമ ലോകത്തു നിന്നും വിട പറഞ്ഞു.

2010 ല്‍ വിവാഹിതരായ ദമ്പതികള്‍ക്ക് 3 മക്കളും ,ജനിച്ചു. ഇതിനിടെ രംഭയും ഭര്‍ത്താവും തമ്മില്‍ പ്രശ്നമുണ്ടെന്നും ഇരുവരും വിവാഹമോചിതരാകാന്‍ പോകുകയാണെന്നും വിവരം പരന്നു. എന്നാല്‍ ഈ വിവരം രംഭ നിഷേധിച്ചു. വിവാഹത്തോടെ അഭിനയത്തിൽ നിന്നും വിട്ടുനിന്ന രംഭ കുടുംബവും കുട്ടികളുമെല്ലാമായി തിരക്കിലാണ് ഇപ്പോൾ. ഇത്രയും കാലം താരം കാനഡ‍യിലായിരുന്നു താമസം. ഇപ്പോൾ ഭർത്താവിന്റെ ബിസിനസ് ആവശ്യത്തിനായി നടി ഇന്ത്യയിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. അതുമാത്രമല്ല തന്റെ പുത്തൻ വിശേഷങ്ങളും പഴയ സിനിമാ ഓർമകളും താരം അഭിമുഖങ്ങളിലൂടെ മാധ്യമങ്ങളോട് പങ്കുവെക്കുകയും ചെയ്യുന്നുണ്ട്