മാർച്ച് 7 മുതൽ 11 വരെ നടക്കാനിരിക്കുന്ന കേരള സർവകലാശാല യുവജനോത്സവ ലോഗോ പ്രകാശം ചെയ്തു. ‘ഇൻതിഫാദ’ എന്നാണ് യുവജനോത്സവത്തിന് പേരിട്ടിരിക്കുന്നത്. ‘അധിനിവേശങ്ങൾക്കെതിരെ കലയുടെ പ്രതിരോധം- ഇൻതിഫാദ’ എന്നാണ് ലോഗോയിൽ കുറിച്ചിട്ടുള്ളത്. യുവജനോത്സവത്തിന് വേദിയാകുന്നത് പാളയമാണ്.
‘ഇൻതിഫാദ’ എന്ന അറബി വാക്കിന് മലയാളത്തിൽ ‘കുടഞ്ഞു കളയുക’ എന്നാണർത്ഥം. ഇസ്രായേലിനെതിരെ വിവിധ കാലങ്ങളിലായി പലസ്തീനിലെ ഹമാസ് നടത്തി വരുന്ന സായുധ പ്രക്ഷോഭങ്ങളെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന പേരാണ് ഇൻതിഫാദ. പലസ്തീനികളുടെ വ്യാഖ്യാനത്തിൽ അവരുടെ മേൽ പുരണ്ട അഴുക്കായ ഇസ്രയേലികളെ കുടഞ്ഞു കളയാൻ നടത്തിയ പരിശ്രമം.
ഇതിൽ ‘ഒന്നാം ഇൻതിഫാദ’ 1987 ഡിസംബർ 9 നു തുടങ്ങി ആറുവർഷം നീണ്ടുനിന്നു. 1300 പലസ്തീനികൾക്ക് ജീവൻ നഷ്ടമാവുകയും 1,20,000 പേർക്ക് പരിക്കേൽക്കുകയും ആറുലക്ഷം പേർ ജയിലിലടക്കപ്പെട്ടു എന്നുമാണ് കണക്കുകൾ. 2000 മുതൽ 2005 വരെയുള്ള കാലത്തെ പ്രക്ഷോഭങ്ങളെ രണ്ടാം ഇൻതിഫാദ എന്നും വിശേഷിപ്പിക്കുന്നു.