പ്രായപൂർത്തിയാകാത്ത കുട്ടികളെ മദ്യം നൽകിയ ശേഷം പീഡിപ്പിച്ചു; പ്രകൃതിവിരുദ്ധ പീഡനത്തിനിരയായത് 14 മുതൽ 16 വരെ പ്രായമുള്ള കുട്ടികൾ, പന്നി ഫാം ഉടമ അറസ്റ്റിൽ

രാത്രിയും ഫാമിൽ തങ്ങാൻ പ്രേരിപ്പിച്ച് മൊബൈൽ ഫോണിൽ അശ്ശീല വീഡിയോ കാണിച്ച് കുട്ടികളെ പീഡിപ്പിച്ചെന്നാണ് കേസ്.

0
152

കൊല്ലം: ചടയമംഗലത്ത് പ്രായപൂർത്തിയാകാത്ത കുട്ടികളെ മദ്യം നൽകി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കി. സംഭവത്തിൽ പന്നി ഫാം ഉടമയായ കോട്ടയം വൈക്കം ടി.വി പുരം സ്വദേശി ബൈജു അറസ്റ്റിൽ. രണ്ടു വർഷമായി ഇടത്തറ പണയിൽ പന്നി ഫാം നടത്തുകയാണ് ബൈജു. 14 മുതൽ 16 വരെ പ്രായമുള്ള കുട്ടികളെയാണ് ഇയാൾ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്.

പരിസരത്തുളള കുട്ടികളെ ഫാമിലെ ജോലി ചെയ്യാനെന്ന പേരിൽ വിളിച്ചുവരുത്തും. ആഹാരത്തിനൊപ്പം ശീതളപാനീയത്തിൽ മദ്യം ചേർത്ത് നൽകും. രാത്രിയും ഫാമിൽ തങ്ങാൻ പ്രേരിപ്പിച്ച് മൊബൈൽ ഫോണിൽ അശ്ശീല വീഡിയോ കാണിച്ച് കുട്ടികളെ പീഡിപ്പിച്ചെന്നാണ് കേസ്. പീഡന ദൃശ്യങ്ങൾ ഫോണിൽ പകർത്തി പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പീഡനം തുടരും.

കുട്ടികളുടെ സ്വഭാവത്തിൽ വന്ന മാറ്റം മനസിലാക്കിയ മാതാപിതാക്കൾ ചൈൽഡ് ലൈനിനെ വിവരം അരിയിക്കുകയായിരുന്നു. കൗൺസിലിംഗിലാണ് പീഡന വിവരം പുറത്തായത്. 2022 മുതൽ പീഡനം തുടരുന്നു. കഴിഞ്ഞ മാസം പതിനൊന്നിന് മൂന്ന് കുട്ടികളുടെ പരാതിയിൽ പൊലീസ് മൂന്ന് കേസെടുത്തിരുന്നു. ഒളിവിൽ പോയ ബൈജുവിനെ ചടയമംഗലം പൊലീസ് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.