കേരള നിയമസഭ സമ്മേളനം ; മൂന്ന് ബില്ലുകൾ ഇന്ന് പരിഗണിക്കും

പ്രതിപക്ഷം ഇന്നും സഭ സഭ പ്രക്ഷുബ്ധം ആക്കാനുള്ള നീക്കത്തിലാണ്. സ്ത്രീ സുരക്ഷാ വിഷയത്തിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകാനാണ് പ്രതിപക്ഷ തീരുമാനം

0
179

ഇന്ന് ചേരുന്ന നിയമസഭ സമ്മേളനത്തിൽ മൂന്ന് ബില്ലുകൾ പരിഗണിക്കും. മൂന്ന് ദിവസമായി നടന്ന നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചർച്ച കഴിഞ്ഞദിവസം പൂർത്തിയായിരുന്നു. ചരക്ക് സേവന നികുതി, മുൻസിപ്പാലിറ്റി, പഞ്ചായത്തീരാജ് എന്നീ ഭേദഗതി ബില്ലുകളാണ് സഭ പരിഗണിക്കുക. പ്രതിപക്ഷം ഇന്നും സഭ സഭ പ്രക്ഷുബ്ധം ആക്കാനുള്ള നീക്കത്തിലാണ്. സ്ത്രീ സുരക്ഷാ വിഷയത്തിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകാനാണ് പ്രതിപക്ഷ തീരുമാനം.

അതേസമയം, കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. കെ റെയിലിനെ തകര്‍ക്കാന്‍ 150 കോടി വി ഡി സതീശന് ലഭിച്ചുവെന്ന ഗുരുതര ആരോപണത്തിന്മേലാണ് പ്രതിഷേധങ്ങൾ നടന്നത്.
കെ സി വേണുഗോപാലുമായി ഇവർ ഗൂഢാലോചന നടത്തിയെന്നും മുഖ്യമന്ത്രി സ്ഥാനമാണ് വി ഡി സതീശന് ഓഫർ ചെയ്തതെന്നും പിവി അൻവർ നിയമസഭയിൽ ആരോപിച്ചു.

പ്രതിപക്ഷം എന്നാൽ നാടിന്റെ എല്ലാ വികസനത്തിനും പാര വയ്ക്കുന്നവർ ആണ്. കേന്ദ്രം കേരളത്തിന് അർഹതപ്പെട്ടത് തരാതിരിക്കുന്നത് ശരിയാണെന്ന് ആവർത്തിച്ചാവർത്തിച്ച് പ്രതിപക്ഷം പറയുന്നുവെന്നും പി വി അൻവർ വ്യക്തമാക്കിയിരുന്നു.