ഭാര്യയുടെ മൂക്ക് വെട്ടി ഭർത്താവ് ; സംഭവത്തിന് പിന്നാലെ ഭർത്താവ് ഒളിവിൽ, വധശ്രമത്തിന് കേസെടുത്ത് പോലീസ്

അനിൽകുമാറും ആയി പിണങ്ങി താമസിക്കുകയായിരുന്നു സുധ. ഒരു പ്രകോപനവും ഇല്ലാതെയാണ് അനിൽകുമാർ ഭാര്യയെ ആക്രമിച്ചതും മൂക്ക് വെട്ടിയതും.

0
238

തിരുവനന്തപുരം: പോത്തൻകോട് കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയുടെ മൂക്ക് വെട്ടി. കല്ലൂർ കുന്നുകാട് സ്വദേശിനി സുധയുടെ (49) മൂക്കാണ് ഭർത്താവ് അനിൽകുമാർ വെട്ടിയത്. സുധയുടെ കൈവിരലുകൾക്കും പരുക്കേറ്റിട്ടുണ്ട്. ഇവർ ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്ന് പുലർച്ചെയോടെ ആയിരുന്നു നാടിനെ നടുക്കിയ സംഭവം നടക്കുന്നത്. ബന്ധുവിൻ്റെ വീട്ടിൽ വെച്ചാണ് അനിൽകുമാർ സുധയെ ആക്രമിച്ചത്. അനിൽകുമാറും ആയി പിണങ്ങി താമസിക്കുകയായിരുന്നു സുധ. ഒരു പ്രകോപനവും ഇല്ലാതെയാണ് അനിൽകുമാർ ഭാര്യയെ ആക്രമിച്ചതും മൂക്ക് വെട്ടിയതും.

പരാതിയുടെ അടിസ്ഥാനത്തിൽ പോത്തൻകോട് പൊലീസ് വധശ്രമത്തിന് കേസ് എടുത്തു. സംഭവത്തിന് പിന്നാലെ അനിൽകുമാർ ഒളിവിൽ പോയി. ഇയാൾക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചും. അതേസമയം, ആശുപത്രിയിൽ കഴിയുന്ന സുധയുടെ ആരോ​ഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.