സിമന്റ് വിലയിൽ വൻ ഇടിവ്; കാരണങ്ങൾ ഏറെ

ചില്ലറവിൽപ്പനക്കാർ വില 400-ന് മുകളിൽ കാണിച്ചാണ് വിൽക്കുന്നത്. അധികമായി നൽകുന്ന ഇളവ് തുക കമ്പനി രണ്ടുമാസംകഴിഞ്ഞ് അനുവദിക്കുകയാണ് പതിവ്.

0
178

തൃശ്ശൂർ‍: സിമന്റ് വിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി വിപണി. ഒരുമാസംമുമ്പ് ചാക്കിന് 430 ആയിരുന്നു, ഇപ്പോൾ 340 ആയി. ഒന്നാംനിര സിമന്റിന്റെ മൊത്തവിതരണ വിലയാണ് ഇത്. ലൈഫ് ഉൾപ്പെടെയുള്ള സർക്കാർ പദ്ധതികൾ പൂർത്തിയായതും മറ്റ് സ്വകാര്യ നിർമാണമേഖലയിലെ മാന്ദ്യവുമാണ് പെട്ടെന്നുള്ള വിലയിടിവിന് കാരണമെന്നാണ് വിലയിരുത്തൽ.

രണ്ടുവർഷത്തിനിടെ വില ചാക്കിന് 460-ന് മുകളിലെത്തിയിരുന്നു. പുതിയ കന്പനികളുടെ വരവും അമിതമായ ഉദ്പാദനവുമാണ് വിലയിടിവിന് കാരണമായത്. അധികകാലം സൂക്ഷിച്ചുവെക്കാനാകില്ല എന്നതിനാൽ ആനുകൂല്യം പരമാവധി നൽകി ഉത്പന്നം വിറ്റഴിക്കുകയാണ് നിർമാതാക്കൾ.

ചില്ലറവിൽപ്പനക്കാർ വില 400-ന് മുകളിൽ കാണിച്ചാണ് വിൽക്കുന്നത്. അധികമായി നൽകുന്ന ഇളവ് തുക കമ്പനി രണ്ടുമാസംകഴിഞ്ഞ് അനുവദിക്കുകയാണ് പതിവ്.

തുക തിരിച്ചുകിട്ടാൻ അത്രയും കാത്തിരിക്കാൻ പറ്റാത്ത ചെറുകിടവ്യപാരികൾക്കിത് പ്രശ്നമാവുന്നുണ്ട്. 25 ചാക്കിൽ കൂടുതൽ ആവശ്യപ്പെടുന്ന ഉപഭോക്താക്കൾക്ക് കന്പനി നേരിട്ട് സിമന്റ് എത്തിച്ചുകൊടുക്കുന്നുമുണ്ട്. ഇത് ചെറുകിടവ്യാപാരികളെ ബാധിച്ചുതുടങ്ങി. പലരും പൂട്ടിപ്പോകുകയാണ്. മാർച്ചുവരെ വില ഇനിയും കുറയുമെന്ന സൂചനയാണ് കന്പനികൾ നൽകുന്നത്.