ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഭർത്താവിന്റെ മൃതദേഹം റെയിൽവേ ട്രാക്കിൽ

ഭാര്യ ഷീജയെ വെട്ടിക്കൊലപ്പെടുത്തിയ ബിനു 11ഉം 8ഉം വയസ്സുള്ള കുട്ടികളെ വെട്ടിപ്പരിക്കേൽപിക്കുകയും ചെയ്തു.

0
90

തൃശൂർ: മുരിങ്ങൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഭർത്താവിന്റെ മൃതദേഹം റെയിൽവേ ട്രാക്കിൽ. കൊഴുപ്പിള്ളി സ്വദേശി ബിനുവാണ് ഭാര്യ ഷീജയെ വെട്ടിക്കൊന്നതിന് ശേഷം ജീവനൊടുക്കിയത്. ട്രെയിനിന് മുന്നിൽ ചാടിയാണ് ബിനു ആത്മഹത്യ ചെയ്തത്.

കൊരട്ടി കമ്യൂണിറ്റി ഹാളിന് പിൻവശത്തുള്ള ട്രാക്കിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. കുടുംബവഴക്കിനെ തുടർന്നാണ് ബിനു ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവശേഷം ബിനു സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടിരുന്നു.

ഇന്ന് രാവിലെയോടെയാണ് സംഭവം നടക്കുന്നത്. ഭാര്യ ഷീജയെ വെട്ടിക്കൊലപ്പെടുത്തിയ ബിനു 11ഉം 8ഉം വയസ്സുള്ള കുട്ടികളെ വെട്ടിപ്പരിക്കേൽപിക്കുകയും ചെയ്തു. കുട്ടികളെ ​ഗുരുതരപരിക്കുകളോടെ ആശുത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിൽ ആൺകുട്ടിയുടെ നില ​ഗുരുതരമാണ്.

കൊലപാതകത്തിന് ശേഷം ഒളിവിൽ പോയിരുന്ന ബിനുവിനായി പൊലീസ് തെരച്ചിൽ നടത്തുകയായിരുന്നു. ഇതിനിടെയാണ് മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത്.