രാഹുൽ ഗാന്ധിയ്ക്കെതിരായ ജോയ്‌സ് ജോർജ്ജിന്റെ പരാമർശങ്ങളോട് യോജിക്കുന്നില്ല: സിപിഐ എം

0
94

ഇടുക്കി മുൻ എം.പി ജോയ്‌സ് ജോർജ്ജ്, രാഹുൽ ഗാന്ധിയ്ക്കെതിരെ നടത്തിയ ചില പരാമർശങ്ങളോട് യോജിക്കുന്നില്ലെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയിൽ വ്യക്തമാക്കി.

രാഹുൽഗാന്ധിയുടേയും കോൺഗ്രസ്സിന്റേയും രാഷ്ട്രീയ നിലപാടുകളെയാണ് സിപിഐ എം എതിർക്കുന്നത്. അത്തരം രാഷ്ട്രീയ വിമർശനങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാൻ മാത്രമേ വ്യക്തിപരമായ ഇത്തരം പരാമർശങ്ങൾ സഹായിക്കുകയുള്ളു. ഇത്തരത്തിലുള്ള പരാമർശങ്ങൾ ആരുടെ ഭാഗത്തു നിന്നും ഉണ്ടാകാൻ പാടില്ല- പ്രസ്‌താവയിൽ പറയുന്നു.