“നിങ്ങൾ സുന്ദരിയാണ്. ചെറുപ്പവുമാണ്. എപ്പോഴാണ് രണ്ടാം വിവാഹം?”; മറുപടിയുമായി നടി മീന

ഇപ്പോൾ എന്റെ പ്രഥമ പരിഗണന എന്റെ മകളാണ്. എനിക്ക് എന്റെ മകളേക്കാൾ പ്രാധാന്യമുള്ള ഒന്നുമില്ല.

0
393

തൊണ്ണൂറുകൾ മുതൽ ഇന്നും തമിഴ്, തെലുങ്ക്, മലയാളം സിനിമകളിലെ മുൻനിര നടിമാരിൽ ഒരാൾ തന്നെയാണ് മീന. ഒരു തെന്നിന്ത്യൻ നടി എന്നതിലുപരി മലയാളി സിനിമാ പ്രേക്ഷകർക്ക് ഒരു മലയാളി നടി തന്നെയാണ് മീന. മലയാളത്തിലെ തന്നെ എവർ​ഗ്രീൻ ജോഡികളിൽ ഒന്നായിട്ടാണ് മീന‍‌-മോഹൻലാൽ ജോഡികളെ വിശേഷിപ്പിക്കുന്നത്. മീനയുടെ അമ്മ മലയാളി ആണെങ്കിലും മീന ജനിച്ചതും വളർന്നതുമെല്ലാം ചെന്നൈയിലാണ്. നൈനിക എന്നൊരു മകളാണ് മീനയ്ക്കുള്ളത്. ഭര്‍ത്താവ് വിദ്യ സാഗറിന്റെ മരണത്തിന് ശേഷം മീന പതിയെ കരിയറിലേക്കും തന്റെ തിരക്കുകളേക്കും തിരിച്ചെത്തിയിരിയ്ക്കുകയാണ് മീന.

അതേസമയം ഭർത്താവിന്റെ മരണശേഷം മീനയുടെ രണ്ടാം വിവാഹം സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങളാണ് പ്രചരിച്ചിരുന്നത്. നടൻ ധനുഷും മീനയും വിവാഹിതരാകാൻ ഒരുങ്ങുന്നു എന്നടക്കമുള്ള കിംവദന്തികൾ ഒരു സമയത്ത് തമിഴകത്ത് ചർച്ചയായി മാറിയിരുന്നു. എന്നാൽ മീന ഇതിനോട് ഒന്നും പ്രതികരിച്ചിരുന്നില്ല. എന്നാൽ ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് മീന.

“നിങ്ങൾ സുന്ദരിയാണ്. ചെറുപ്പവുമാണ്. എപ്പോഴാണ് രണ്ടാം വിവാഹം?” എന്നായിരുന്നു അവതാരകന്റെ ചോദ്യം. ചോദ്യം ചോടിപ്പിച്ചെങ്കിലും ക്ഷമ കൈ വിടാതെ ആയിരുന്നു മീനയുടെ മറുപടി. രണ്ടാമത് വിവാഹം കഴിക്കുന്നതിനെക്കുറിച്ച് തനിക്ക് ഇപ്പോഴും ഒരു ഐഡിയയുമില്ലെന്നും. ഭാവിയിൽ എന്ത് സംഭവിക്കുമെന്ന് അറിയില്ലെന്നുമാണ് മീന മറുപടി പറഞ്ഞത്. ‘വിവാഹം കഴിക്കുമോ ഇല്ലയോ എന്നൊന്നും ഒരു പ്രസ്താവന നടത്താൻ ഞാൻ ഉദ്ദേശിക്കുന്നില്ല. ഉടനെയൊന്നും ഞാൻ വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നില്ല. ഞാൻ അവിവാഹിതയായി തന്നെ തുടരാം,’ എന്നും മീന പറഞ്ഞു.

‘ഞാൻ ജീവിതത്തിൽ ഇതുവരെ ഒന്നും പ്ലാൻ ചെയ്തിട്ടില്ല. ഇത്രയും വലിയ നടിയാകുമെന്ന് ഒരിക്കലും കരുതിയതല്ല. ഇപ്പോൾ എന്റെ പ്രഥമ പരിഗണന എന്റെ മകളാണ്. എനിക്ക് എന്റെ മകളേക്കാൾ പ്രാധാന്യമുള്ള ഒന്നുമില്ല. സിംഗിൾ മദറായിരിക്കുക എന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. ഞാൻ തനിച്ചായിരിക്കുമോ എന്ന് പോലും എനിക്കറിയില്ല. ഞാൻ എന്റെ സുഖം മാത്രമല്ല നോക്കുന്നത്,’ എന്നും മീന പറഞ്ഞു