ഇടതുപക്ഷ സര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ച രാജ്യത്തെ തൊഴിലാളി ചെറുത്തുനില്‍പ്പിന് കരുത്താകുമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗവും സിഐടിയു അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയുമായ തപന്‍ സെന്‍. കേരളത്തില്‍ ഇടതുഭരണത്തിന് തുടര്‍ച്ചയുണ്ടാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
ആ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഴുവന്‍ തൊഴിലാളികളും തെരഞ്ഞെടുപ്പ് രംഗത്ത് സജീവമാകണമെന്നും തപന്‍ സെന്‍ പറഞ്ഞു. തെറ്റായ നയങ്ങളിലൂടെ മതനിരപേക്ഷതയും സമാധാനവും തകര്‍ക്കാന്‍ ശ്രമിക്കുന്ന ഭരണകൂടത്തിനെതിരെ പോരാടുകയാണ് ഇടതുപക്ഷമെന്നും അദ്ദേഹം പറഞ്ഞു.