രാജ്യത്ത് ആശങ്കയായി കോവിഡ് കേസുകൾ അതിവേഗം വർധിക്കുന്നു

0
49

രാജ്യത്ത് ആശങ്കയായി കോവിഡ് കേസുകൾ അതിവേഗം വർധിക്കുന്നു.രാജ്യത്ത് കഴി‍ഞ്ഞ 24 മണിക്കൂറിനിടെ 68,020 പുതിയ കോവിഡ് റിപ്പോർട്ട്‌ ചെയ്തു. 32231 പേർ രോഗമുക്തരായപ്പോൾ 291 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

60000 ൽ അധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,20,39,644 ആയി. രാജ്യത്ത് കോവിഡ് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 6 കോടി കവിഞ്ഞു. മഹാരാഷ്ട്രയിൽ 40414 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു.108 പേർകൂടി ശനിയാഴ്ച മരിച്ചതോടെ ആകെ മരണം 54,181 ആയി. തലസ്ഥാനമായ മുംബൈയിൽ ഇന്ന് 6923 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ ഉള്ളതിൽ വച്ച് ഏറ്റവും ഉയർന്ന കണക്കാണിത്.

അതിനിടെ കോവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച രാത്രി കർഫ്യൂ ഇന്ന് രാത്രി മുതൽ പ്രാബല്യത്തിൽ വരും. ഷോപ്പിങ് മാളുകൾ അടക്കമുള്ളവ രാത്രി എട്ട് മുതൽ രാവിലെ ഏഴുവരെ അടച്ചിടണമെന്നാണ് നിർദ്ദേശം. കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.