ഈസറ്ററിന് വിലക്കുറവിന്റെ ഉത്സവവുമായി കൺസ്യൂമർഫെഡിന്റെ വിപണികൾ സജീവം.സംസ്ഥാനത്താകെ 1200 ഈസറ്റർ ചന്തകൾക്ക് ഞായറാഴ്‌ച തുടക്കമായി.
അരിയും വെളിച്ചെണ്ണയുമുൾപ്പെടെ 13 ഇനം സാധനങ്ങളാണ് പൊതുവിപണിയേക്കാൾ 30 ശതമാനം വിലക്കുറവിൽ ലഭ്യമാക്കുന്നത്.കൺസ്യൂമർഫെഡിന്റെ 180 ഔട്ട്‌ലെറ്റുകളിലൂടെയും 1020 സഹകരണ ചന്തകൾ വഴിയുമാണ് സാധനങ്ങൾ എത്തിക്കുന്നത്.
വിലക്കയറ്റം പിടിച്ചുനിർത്തി അവശ്യവസ്‌തുക്കൾ വീട്ടിലെത്തിക്കുമെന്ന എൽഡിഎഫ് സർക്കാരിന്റെ മറ്റൊരു പ്രഖ്യാപനംകൂടിയാണ് നടപ്പായത്.
ജയ, കുറുവ, മട്ട അരികൾ, പച്ചരി, പഞ്ചസാര, വെളിച്ചെണ്ണ, ചെറുപയർ, കടല, ഉഴുന്ന്, വൻപയർ, മുളക്, തുവരപ്പരിപ്പ്, മല്ലി ഇനങ്ങൾക്കാണ് സബ്‌സിഡി. മറ്റു സാധനങ്ങൾക്ക് മിതമായ വിലയും. 30 കോടി രൂപയുടെ വിൽപ്പനയാണ് ലക്ഷ്യം. ഏപ്രിൽ മൂന്നുവരെ ചന്തകൾ പ്രവർത്തിക്കും.