കൊന്നതാണ് ആ കുഞ്ഞിനെ! 36 മാസം പ്രായമായ കുഞ്ഞിനെ കിണറ്റിലിട്ടത് അമ്മ, ‘രോഗിയായ കുഞ്ഞിനെ വളര്‍ത്താൻ നിർവൃത്തിയില്ല’

രാത്രി രണ്ടരയോടെ കുഞ്ഞിനെ കാണാനില്ലെന്ന് പറഞ്ഞ് അമ്മ ബഹളംവെയ്ക്കുകയായിരുന്നു. പൊലീസിൽ വിവരമറിയിച്ചതോടെയാണ് കുഞ്ഞിനെ കിണറ്റിൽ നിന്ന് കണ്ടെത്തിയത്..

0
188

തിരുവനന്തപുരം: പോത്തൻകോട് കിണറ്റിൽ കണ്ടെത്തിയ 36 ദിവസം പ്രായമായ കുഞ്ഞിനെ കൊന്നത് അമ്മയെന്ന് പൊലീസ്. പോത്തൻകോട് മഞ്ഞമല സജി-സുരിത ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞാണ് മരിച്ചത്. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നതിനാൽ രോഗബാധിതയായ കുഞ്ഞിനെ വളര്‍ത്താൻ നിർവൃത്തിയില്ലെന്നും അതിനാൽ കൊല്ലുകയായിരുന്നുന്നും അമ്മ സമ്മതിച്ചതായും പൊലീസ് അറിയിച്ചു.

ഇന്ന് പുലര്‍ച്ചെയാണ് പ്രായമായ കുഞ്ഞിന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്. അമ്മയുടെ അടുത്ത് കിടന്നുറങ്ങിയ കുഞ്ഞിനെ കാണാനില്ലെന്ന പരാതി എത്തിയതോടെയാണ് പോത്തൻകോട് പൊലീസ് സ്ഥലത്തെത്തുന്നത്.

രാത്രി രണ്ടരയോടെ സുരിതയുടെ ബഹളം കേട്ടാണ് വീട്ടിലുണ്ടായിരുന്ന അമ്മയും സഹോദരിയും ഉണർന്നത്. കുഞ്ഞിനെ കാണാനില്ലെന്ന വിവരം അറിഞ്ഞ് സുരിതയുടെ സഹോദരിയാണ് സജിയെയും പോത്തൻകോട് പൊലീസിനെയും വിവരം അറിയിച്ചത്. വീടിന്റെ പിൻവാതിൽ തുറന്നു കിടക്കുകയായിരുന്നു. സുരിതയും അമ്മയും സഹോദരിയും രണ്ടു കുട്ടികളുമായിരുന്നു വീട്ടിലുണ്ടായിരുന്നത്.

നാട്ടുകാരും പൊലീസും പരിശോധന നടത്തിയപ്പോള്‍ കിണറ്റിൻകരയിൽ കുഞ്ഞിനെ പൊതിഞ്ഞിരുന്ന ടവ്വൽ കണ്ടു. ഫയർഫോഴ്സ് പരിശോധിച്ചപ്പോഴാണ് കിണറ്റിൽ നിന്നും മൃതദേഹം കിട്ടിയത്. വീട്ടിനുള്ളിൽ കയറി ആരെങ്കിലും കുഞ്ഞിനെ എടുത്ത് കിണറ്റിലിട്ട് അപായപ്പെടുത്തിയതാണോയെന്നായിരുന്നു ആദ്യ സംശയം. പക്ഷെ സാഹചര്യ തെളിവുകളെല്ലാം അമ്മക്ക് എതിരായതോടെയാണ് പോത്തൻകോട് പൊലീസ് സുരിതയെ കസ്റ്റഡിലെടുത്തതും ചോദ്യംചെയ്തത്.

‘കുഞ്ഞിന്റെ നൂലുകെട്ട് പോലും നടത്താൻ പണമില്ലായിരുന്നു’. അതിനാൽ കൊല്ലൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് സുരിത പൊലീസിനോട് പറഞ്ഞത്.