കുവൈത്ത് സിറ്റി: കുവൈത്തിലെ വിവിധ മേഖലകളിൽ മിന്നൽ പരിശോധനയുമായി അധികൃതർ. മഹ്ബൂല, സബാഹ് അൽ നാസർ, ഷർഖ്, ഹവല്ലി, അൽ ഫഹാഹീൽ എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസം അധികൃതർ നടത്തിയ പരിശോധനകളിലാണ് നിയമലംഘകർ പിടിയിലായത്.
താമസ നിയമം ലംഘിച്ച 162 പേർ അറസ്റ്റിലായി. വിവിധ രാജ്യക്കാരായ 162 പേരാണ് പിടിയിലായത്. വിവിധ ഗവർണറേറ്റുകളിൽ ലൈസൻസില്ലാതെയും അനുമതിയില്ലാതെയും പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലും പരിശോധന നടത്തി. മറ്റൊരു സ്പോൺസറിന് കീഴിൽ ജോലി ചെയ്യുന്നതായി കണ്ടെത്തിയ 47 പേരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. നാലുപേരെ വ്യാജ ഗാർഹിക തൊഴിലാളി ഓഫീസിൽ നിന്നും പിടികൂടി.
നിയമ ലംഘകർക്കെതിരെ നടപടികൾ സ്വീകരിക്കുകയും അവരെ ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് കൈമാറുകയും ചെയ്തു. ഇത്തരത്തിൽ നിയമങ്ങൾ കർശനമാക്കുകയും അവ നടപ്പിലാക്കുകയും ചെയ്യുന്നതിൽ വിട്ടുവീഴ്ചകൾക്ക് തയ്യാറല്ലെന്ന് വ്യക്തമാക്കുകയാണ് അധികൃതർ.