ക്രിസ്മസ്-പുതുവത്സര യാത്രകൾ ആഘോഷമാക്കാം; കെഎസ്ആർടിസിയുടെ ജിംഗിൾ ബെൽസ് പദ്ധതി എത്തുന്നു

യാത്രിക്കാർക്കായി പ്രത്യേകം മത്സരങ്ങളും വിനോദ പരിപാടികളും പാക്കേജിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. ഡിസംബർ 24, 31 ദിവസങ്ങളിൽ ഗവി, പരുന്തുംപാറ എന്നിവിടങ്ങളിലേക്ക് പ്രത്യേക പ്രകൃതി സൗഹൃദ യാത്രയ്ക്കും അവസരമുണ്ട്.

0
122

തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സരം ആഘോഷമാക്കാൻ കെ എസ് ആർ ടി സി ജിം​ഗിൾ ബെൽസ് പദ്ധതി. കെ എസ് ആർ ടി സിയുടെ ബജറ്റ് ടൂറിസം സെല്ലാണ് ജിം​ഗിൾ ബെൽസ് എന്നപേരിൽ പ്രത്യേക പാക്കേജ് അവതരിപ്പിച്ചത്.

ഒറ്റയ്‌ക്കും കൂട്ടായും കുടുംബത്തോടെയും കുറഞ്ഞ ചെലവിൽ അവധിദിനങ്ങൾ ആഘോഷമായി യാത്ര ചെയ്യാം. നെയ്യാറ്റിൻകര ഡിപ്പോയിൽ നിന്നും ​ഗവി, പരുന്തുംപാറ, വാ​ഗമൺ, വയനാട്, മൂന്നാർ, അതിരപ്പിള്ളി, മലക്കപ്പാറ എന്നിവിടങ്ങളിലേക്കാണ് യാത്രകൾ സംഘടിപ്പിക്കുന്നത്.

യാത്രിക്കാർക്കായി പ്രത്യേകം മത്സരങ്ങളും വിനോദ പരിപാടികളും പാക്കേജിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. ഡിസംബർ 24, 31 ദിവസങ്ങളിൽ ഗവി, പരുന്തുംപാറ എന്നിവിടങ്ങളിലേക്ക് പ്രത്യേക പ്രകൃതി സൗഹൃദ യാത്രയ്ക്കും അവസരമുണ്ട്.

കെ എസ് ആർ ടി സി സ്കീമുകൾ ഇങ്ങനെ;
ഗവി, പരുന്തുംപാറ ഏകദിന യാത്ര
ഡിസംബർ 24, 31. ബുക്കിങിന് 9539801011.

വാഗമൺ രണ്ട് ദിവസത്തെ യാത്ര
ഡിസംബർ 27, 28. ബുക്കിങിന് 9946263153.

വയനാട് പുതുവത്സര യാത്ര
ഡിസംബർ 30, 31, ജനുവരി ഒന്ന്, രണ്ട്. ബുക്കിങിന് 9074639043.

ക്രിസ്മസ് പ്രത്യേക സമ്പൂർണ മൂന്നാർ യാത്ര
ഡിസംബർ 23, 24, 25. ബുക്കിങിന് 9539801011.

കാപ്പുക്കാട്, പൊന്മുടി ഏകദിന യാത്ര
ഡിസംബർ ഒമ്പത്, 17, 24, 31. ബുക്കിങിന് 6282674645.

തിരുവൈരാണിക്കുളം തീർഥാടനം
ഡിസംബർ 27, 30, ജനുവരി രണ്ട്. ബുക്കിങിന് 9497849282.

വണ്ടർലാ സ്‌പെഷൽ
ഡിസംബർ 28. ബുക്കിങിന് 9539801011.
അതിരപ്പിള്ളി, വാഴച്ചാൽ, മലക്കപ്പാറ
ഡിസംബർ 30, 31. ബുക്കിങിന് 9539801011.

കൂടാതെ അറബിക്കടലിലെ നെഫർറ്റിറ്റി ആഡംബര കപ്പലിലെ യാത്രകളുടെ ബുക്കിങും നെയ്യാറ്റിൻകര യൂണിറ്റിൽ ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9846067232 എന്ന നമ്പറിൽ ബന്ധപ്പെടണം. കാലാവസ്ഥയിലുണ്ടാവുന്ന മാറ്റങ്ങൾക്കനുസരിച്ച് യാത്രയിൽ മാറ്റമുണ്ടാവാം.

കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂർസിന്റെ ടൂർ ട്രിപ്പുകൾ സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്ന ചാറ്റ് ബോട്ടിനായി താഴത്തെ ലിങ്ക് ക്ലിക്ക് ചെയ്യൂ. കെഎസ്ആർടിസി, കൺട്രോൾറൂം (24×7) മൊബൈൽ – 9447071021 ലാൻഡ്‌ലൈൻ – 0471-2463799 സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി – (24×7) വാട്സാപ്പ് – +919497722205 ബഡ്ജ്ജറ്റ് ടൂറിസം സെൽ ഇമെയിൽ-[email protected]