ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം ; പതിനഞ്ച് പേർക്ക് പരിക്ക്

കായംകുളത്ത് നിന്നും മുന്നാറിൽ പോയി മടങ്ങി വന്ന സംഘമാണ് അപകടത്തിൽ പെട്ടത്.

0
298

ഇടുക്കി : മൂന്നാറിൽ നിന്നും മടങ്ങിയ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. പതിനഞ്ച് പേർക്ക് പരിക്കേറ്റു. വണ്ണപ്പുറം മുണ്ടൻ മുടിയിൽ വെച്ച് ഇറക്കം ഇറങ്ങിവരുമ്പോഴ് ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് തെന്നി നീങ്ങുകയായിരുന്നു. കായംകുളത്ത് നിന്നും മുന്നാറിൽ പോയി മടങ്ങി വന്ന സംഘമാണ് അപകടത്തിൽ പെട്ടത്.

പരിക്കേറ്റവരെ തൊടുപുഴയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാധമിക നിഗമനം.