ശബരിമലയിൽ വൻ തീർത്ഥാടക തിരക്ക്. വെള്ളിയാഴ്ച നട അടച്ചതിനുശേഷവും സന്നിധാനത്തേക്ക് ഭക്തജനപ്രവാഹമാണ് എത്തിയത്. നെയ്യഭിഷേകം ചെയ്യാൻ സാധിക്കാതെ വന്ന ഭക്തർ സന്നിധാനത്ത് തമ്പടിച്ചു. ഇതും തിരക്ക് വർധിക്കാൻ കാരണമായി. തിരക്ക് നിയന്ത്രിക്കാൻ ആവാതെ വന്നതോടെ ഭക്തരും പോലീസുകാരും തമ്മിൽ വാക്കേറ്റവും ഉന്തു തള്ളും ഉണ്ടായി. ഇതോടെ കാത്തിരിപ്പ് 8 മണിക്കൂറാണ് നീണ്ടത്.
പല ഭാഗത്തുനിന്നും ഭക്തർ പ്രവേശത്തോടെ ജനസാഗരമായിരുന്നു സന്നിധാനത്ത്. നടപ്പന്തലിൽ ഭൂരിഭാഗവും സന്നിധാനത്തേക്ക് പ്രവേശിക്കുന്ന ഭക്തരെ കൊണ്ട് നിറഞ്ഞു. 90,000 പേരാണ് വെള്ളിയാഴ്ച വെർച്ചൽ ക്യൂ വഴി ദർശനത്തിനായി ബുക്ക് ചെയ്തിരുന്നത്. കൂടാതെ സ്പോട്ട് ബുക്കിംഗ് ആയി 10000 പേർക്കും അവസരം ഉണ്ടായിരുന്നു. അധികം ഭക്തജനങ്ങൾ കൂട്ടത്തോടെ ക്യൂ സംവിധാനങ്ങൾ പാടെ പാളി.
സ്പോട്ട് ബുക്കിംഗ് സംവിധാനം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ് അധികൃതർ.