ആരോപണവിധേയനെ ഭാരവാഹി സ്ഥാനത്തുനിന്നും നീക്കി
ഇ എ റുവൈസിനെ പ്രതിചേർത്തു
തിരുവനന്തപുരം: യുവ ഡോക്ടറെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സ്ത്രീധനത്തിന്റെ പേരില്‍ വിവാഹ വാഗ്ദാനത്തില്‍ നിന്നു പിന്മാറിയതിനു പിന്നാലെയാണ് ഡോ. ഷഹന (26) ആത്മഹത്യ ചെയ്തത് എന്നാണ് കുടുംബത്തിന്റെ ആരോപണം. തുടർന്നുള്ള അന്വേഷണത്തിൽ ഡോ. ഇ എ റുവൈസിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും കേസിൽ പ്രതി ചേർക്കുകയും ചെയ്തു.
അമിത ജോലി ഭാരം ഡോക്ടര്‍മാരുടെ മാനസിക സമ്മര്‍ദ്ദം ഉയര്‍ത്തുന്നതിന്റെ പരിണിത ഫലമായാണ് ആത്മഹത്യയ്ക്ക് കാരമമെന്ന മെഡിക്കൽ അസോസിയേഷൻ്റെ തുടക്കം മുതലുള്ള വാദങ്ങളെ തള്ളുന്നതാണ് ബന്ധുക്കളുടെ മൊഴി. ഇതോടെയാണ് ഡോ. ഡോ. ഇ എ റുവൈസുവിനെ ഭാരവാഹി സ്ഥാനത്തുനിന്ന് നീക്കിയതായി കെ എം പി ജി എ അറിയിച്ചത്.
ഷഹനയുടെ ആത്മഹത്യയ്ക്ക് പിന്നാലെ റുവൈസിനെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നെങ്കിലും ഇയാളെ സംരക്ഷിച്ചുപോരുന്ന നിലപാടാണ് സംഘടന സ്വീകരിച്ചതെന്നും ആരോപണമുണ്ട്. ആത്മഹത്യ പ്രേരണക്കുറ്റത്തിന് പ്രതിചേർത്തിട്ടുപോലും റുവൈസിനെതിരെ മെഡിക്കൽ അസോസിയേഷൻ പ്രതികരിച്ചിട്ടില്ല.
ഷഹന സുഹൃത്തായ ഡോ. ഇ എ റുവൈസുമായി പ്രണയത്തിലായിരുന്നു. വീട്ടുകാര്‍ ചേര്‍ന്ന് വിവാഹം ഉറപ്പിച്ചെങ്കിലും ഉയര്‍ന്ന സ്ത്രീധനം ആവശ്യപ്പെട്ടതായി കുടുംബം ആരോപിക്കുന്നു. 150 പവനും 15 ഏക്കര്‍ ഭൂമിയും ബി എം ഡ ബ്ല്യൂ കാറുമായിരുന്നു ആവശ്യം. സ്ത്രീധനത്തിന്റെ പേരില്‍ വിവാഹ വാഗ്ദാനത്തില്‍ നിന്നു യുവാവ് പിന്മാറിയതിനു പിന്നാലെയാണ് ഷഹന ആത്മഹത്യ ചെയ്തത് എന്നും കുടുംബം ആരോപിച്ചു.
ഷഹനയുടേതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെത്തി. ‘എല്ലാവര്‍ക്കും വേണ്ടത് പണമാണ്, എല്ലാത്തിലും വലുത് പണമാണ്’- എന്ന് എഴുതിയിരിക്കുന്ന കുറിപ്പാണ് കണ്ടെടുത്തത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനിത ശിശുവികസന ഡയറക്ടര്‍ക്ക് ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി.
സംഭവത്തില്‍ ആരോപണവിധേയനായ ഡോ. ഇ എ റുവൈസിനെ ഭാരവാഹിയെ സ്ഥാനത്ത് നിന്ന് നീക്കിയതായി പി ജി ഡോക്ടര്‍മാരുടെ സംഘടന വ്യക്തമാക്കി. അന്വേഷണത്തില്‍ സുതാര്യത ഉറപ്പാക്കാനാണ് നടപടിയെന്ന് കെ എം പി ജി എ അറിയിച്ചു. സ്ത്രീധനം ചോദിക്കുന്നതും നല്‍കുന്നതും സാമൂഹിക തിന്മയാണെന്നും സംഘടന വ്യക്തമാക്കി. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ മുന്‍വിധികള്‍ ഒഴിവാക്കണം എന്നും കെ എം പി ജി എ പുറത്തിറക്കിയ കുറിപ്പില്‍ ആവശ്യപ്പെട്ടു. ഡോക്ടര്‍ ഷഹനയ്ക്ക് ഒപ്പമാണ് സംഘടനയെന്നും എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുന്ന വിദ്യാര്‍ഥികള്‍ സഹായത്തിനായി മുന്നോട്ട് വരണമെന്നും വാര്‍ത്താക്കുറിപ്പില്‍ സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.
ഷഹയുടെ മരണവുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാര്‍ അനുഭവിക്കുന്ന ജോലി ഭാരത്തേയും മാനസിക സമ്മര്‍ദ്ദത്തെയും കുറിച്ച് ഇന്ത്യ മെഡിക്കല്‍ അസോസിയേഷന്‍ അംഗവും ഇ എന്‍ ടി ഡോക്ടറുമായ സുല്‍ഫി നൂഹ് പങ്കുവെച്ച പോസ്റ്റും ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമാകുകയാണ്. ഷഹന നേരിട്ട സ്ത്രീധന പ്രശ്‌നത്തിന്റെ ഗൗരവ സ്വഭാവം കണക്കിലെടുക്കാതെയുള്ള പോസ്റ്റ് തെറ്റിദ്ദരിപ്പിക്കുന്നതാമെന്നും വിമര്‍ശനമുണ്ട്.
<iframe src=”https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fdrsulphi.noohu%2Fposts%2Fpfbid0drBUQBnDi2SYLLeesYPpV3BfefX9c5g6G3HMnWNyPmB4rR1J6PRTeinCZeiGt2Qxl&show_text=true&width=500″ width=”500″ height=”652″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowfullscreen=”true” allow=”autoplay; clipboard-write; encrypted-media; picture-in-picture; web-share”></iframe>
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)