സഡന്‍ബ്രേക്കിട്ട ബസിന് പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ചു, പിന്നാലെയെത്തിയ ബസ് ഇടിച്ചു തെറിപ്പിച്ചു; കോഴിക്കോട്ട്‌ ദമ്പതികൾക്ക് ദാരുണാന്ത്യം

സ്‌കൂട്ടറിനൊപ്പം മറ്റൊരു ബൈക്കും രണ്ടു ബസുകള്‍ക്കിടയില്‍പ്പെട്ടിരുന്നു.

0
4097

കോഴിക്കോട്: മുന്നറിയിപ്പില്ലാതെ പെട്ടന്ന് ബ്രേക്കിട്ട ബസിലിടിച്ച സ്‌കൂട്ടറിന്റെ പിന്നിൽ മറ്റൊരു ബസിടിച്ച് ദമ്പതികൾ മരിച്ചു. ദേശീയപാതയിൽ മലാപ്പറമ്പിന് സമീപം വേങ്ങേരിയിലായിരുന്നു അപകടം. കക്കോടി സ്വദേശികളായ ഷൈജു, ഭാര്യ ജീമ എന്നിവരാണ് മരിച്ചത്.

സ്വകാര്യ ബസ് പെട്ടന്ന് ബ്രേക്കിട്ടപ്പോൾ സ്കൂട്ടർ ബസിൽ ഇടിക്കുകയായിരുന്നു. ഇതേസമയം പിന്നാലെ വന്നിരുന്ന മറ്റൊരു ബസും സ്കൂട്ടറിൽ ഇടിച്ചുകയറി. അപകടത്തിൽ സ്‌കൂട്ടർ പൂർണമായും തകർന്നു. ദമ്പതികളെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. അപകടത്തിൽ ബസ് യാത്രക്കാരായ അഞ്ചുപേർക്കും നിസാര പരിക്കേറ്റു. ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. സ്‌കൂട്ടറിനൊപ്പം മറ്റൊരു ബൈക്കും രണ്ടു ബസുകള്‍ക്കിടയില്‍പ്പെട്ടിരുന്നു. എന്നാല്‍ ബൈക്ക് ഓടിച്ചയാള്‍ കാര്യമായ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

English Summary: Kozhikode Road Accident Two Dead.