‘വർദ്ധരാജ മന്നാർ’; പൃഥ്വിരാജിന്റെ പോസ്റ്റർ പങ്കുവെച്ച് സലാർ അണിയറ പ്രവർത്തകർ

12 വർഷത്തിന് ശേഷമാണ് പൃഥ്വിരാജ് ഒരു തെലുങ്ക് ചിത്രത്തിന്റെ ഭാഗമാകുന്നത്.

0
526

ഏറെ പ്രതീക്ഷയോടെ സിനിമാലോകം കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘സലാറി’ന്റെ പുതിയ പോസ്റ്റർ പങ്കുവെച്ച് അണിയറ പ്രവർത്തകർ. മലയാള നടനും സംവിധായകനുമായ പൃഥ്വിരാജിന് ജന്മദിനാശംസയറിയിച്ച് ചിത്രത്തിലെ പുതിയ പോസ്റ്റർ പങ്കുവെച്ചതാണ് പുതിയ വിശേഷം. വർദ്ധരാജ മന്നാർ എന്ന കഥാപാത്രത്തെയാണ് പൃഥ്വി സലാറിൽ അവതരിപ്പിക്കുന്നത്. ഡിസംബർ 22നാണ് ആഗോളതലത്തിൽ ചിത്രം റിലീസിനെത്തുന്നത്

കെജിഎഫ് ചിത്രങ്ങൾക്ക് ശേഷം പ്രശാന്ത് നീൽ ഒരുക്കുന്ന സിനിമയാണ് സലാർ. പ്രഭാസ് നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം മലയാളം ഉൾപ്പടെ അഞ്ച് ഭാഷകളിൽ ചിത്രം റിലീസിനെത്തും. പൃഥ്വിരാജിന്റെ മാസ് ലുക്ക് പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ്. സലാറിൻ്റെ ടീസർ ഇതിനകം തന്നെ റെക്കോർഡ് സൃഷ്ടിച്ചുകഴിഞ്ഞു. 12 വർഷത്തിന് ശേഷമാണ് പൃഥ്വിരാജ് ഒരു തെലുങ്ക് ചിത്രത്തിന്റെ ഭാഗമാകുന്നത് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

ശ്രുതി ഹാസനാണ് ചിത്രത്തിൽ നായിക. ജഗപതി ബാബു, ഈശ്വരി റാവു എന്നിവരാണ് മറ്റ് താരങ്ങൾ. ഭുവൻ ഗൗഡ ഛായാഗ്രഹണവും രവി ബസ്രുർ സംഗീത സംവിധാനവും നിർവഹിക്കും. ഹോംബാളെ ഫിലിംസിൻ്റെ കെജിഎഫ്, കാന്താര, ധൂമം എന്നീ ചിത്രങ്ങൾ കേരളത്തിൽ പ്രദർശനത്തിന് എത്തിച്ച മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷനും ചേർന്നാണ് സലാർ കേരളത്തിലെത്തിക്കുന്നത്.

English Summary: Salaar team shared new poster of Prithviraj.