കണ്ണൂരിൽ വീട്ടമ്മയെ വീട്ടിൽ കയറി വെട്ടി; ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ, പ്രതിക്കായി തിരച്ചിൽ

0
173

വീട്ടമ്മയെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. കണ്ണൂർ എടക്കാട് സ്വദേശിസാബിറയ്ക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ സാബിറയെ കണ്ണൂരിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

ഇന്ന് പുലർച്ചെ ആറരയോടെയാണ് സംഭവം. സാബിറയുടെ വയറ്റിലാണ് വെട്ടേറ്റത്. സാരമായി പരിക്കേറ്റ സാബിറയെ വിദഗ്ധ ചികിത്സയ്ക്കായാണ് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കൂത്തുപറമ്പ്സ്വദേശിയാണ് സാബിറയെ വെട്ടിയതെന്ന് പൊലീസ് പറയുന്നു. ഇരുവരും തമ്മിൽ മുൻപരിചയം ഉണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു.

സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ പിടികൂടിയാൽ മാത്രമേ, ആക്രമണ കാരണംവ്യക്തമാകുകയുള്ളൂവെന്നും പൊലീസ് പറയുന്നു. പ്രതിക്കായുള്ളതിരച്ചിൽആരംഭിച്ചിട്ടുണ്ട്