ഗുജറാത്ത് കലാപക്കേസ്: മോദിക്ക് ക്ലീൻ ചിറ്റ് നൽകിയത് ചോദ്യം ചെയ്തുള്ള ഹർജി ഏപ്രിൽ 13ന് സുപ്രീം കോടതി പരിഗണിക്കും

0
64

ഗുജറാത്ത് കലാപക്കേസിൽ നരേന്ദ്ര മോദിക്ക് ക്ലീൻ ചിറ്റ് നൽകിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ ചോദ്യം ചെയ്തുള്ള ഹർജി ഏപ്രിൽ 13ന് സുപ്രീം കോടതി പരിഗണിക്കും. കലാപത്തിൽ കൊല്ലപ്പെട്ട കോൺഗ്രസ് എം പി ഇഹ്സാൻ ജഫ്രിയുടെ ഭാര്യ സാക്കിയ ജഫ്രിയ നൽകിയ ഹർജിയാണ് സുപ്രീം കോടതി പരിഗണിക്കുക.

2002ലാണ് നരേന്ദ്ര മോദിക്ക് പ്രത്യേക അന്വേഷണ സംഘം ക്ലീൻ ചിറ്റ് നൽകിയത്. കലാപത്തിൽ സംസ്ഥാന മന്ത്രിമാരുടെ പങ്ക് വ്യക്തമാക്കുന്ന രീതിയിൽ തെളിവുകളൊന്നുമില്ല എന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഏപ്രിൽ 13 ന് ജസ്റ്റിസ് എ എം ഖാൻ‌വിൽക്കറിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ആണ് ഹർജി പരിശോധിക്കുക.