മുഖ്യമന്ത്രിയുടെ സംസ്ഥാനതല പര്യടനം നാളെ മുതല്‍

0
42

നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ പ്രചാരണം നയിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ ബുധനാഴ്‌ച മുതൽ സംസ്ഥാനതല പര്യടനത്തിന്‌. 14 ജില്ലകളിലും ഓരോ ദിവസമാണ്‌ പര്യടനം.

ബുധനാഴ്‌ച വയനാട്‌ ജില്ലയിലും ‌18 – മലപ്പുറം, 19- പാലക്കാട്‌, 20 – തൃശൂർ, 21-ഇടുക്കി, 22- കോട്ടയം, 23- പത്തനംതിട്ട, 24- ആലപ്പുഴ, 25- കൊല്ലം, 26-  തിരുവനന്തപുരം, 27- എറണാകുളം, 28- കോഴിക്കോട്‌, 29- കണ്ണൂർ, 30- കാസർകോട്‌ എന്നിങ്ങനെയാണ്‌ പര്യടനം. കഴിഞ്ഞ എട്ടുമുതൽ സ്വന്തം മണ്ഡലമായ ധർമടത്താണ്‌ മുഖ്യമന്ത്രി. 31 മുതൽ വോട്ടെടുപ്പുവരെയും മണ്ഡലത്തിലുണ്ടാകും.