Wednesday
17 December 2025
24.8 C
Kerala
HomeNotificationsതിരുവന്തപുരം, ആലപ്പുഴ നഴ്‌സിംഗ് കോളേജുകളില്‍ പുതിയ പിജി കോഴ്‌സിന് അനുമതി

തിരുവന്തപുരം, ആലപ്പുഴ നഴ്‌സിംഗ് കോളേജുകളില്‍ പുതിയ പിജി കോഴ്‌സിന് അനുമതി

2023-24 അധ്യയന വര്‍ഷം മുതല്‍ തിരുവനന്തപുരം, ആലപ്പുഴ സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജുകളില്‍ പുതിയ പിജി കോഴ്‌സുകള്‍ ആരംഭിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. എം എസ് സി മെന്റല്‍ ഹെല്‍ത്ത് നഴ്‌സിംഗ് കോഴ്‌സ് ആരംഭിക്കാനാണ് അനുമതി. 8 വീതം സീറ്റുകളാണ് അനുവദിച്ചത്. മാനസികാരോഗ്യ ചികിത്സാരംഗത്ത് ഏറെ അനിവാര്യമായതും രാജ്യത്തിന് അകത്തും പുറത്തും ഏറെ ജോലി സാധ്യതയുള്ളതുമാണ് എം എസ് സി മെന്റല്‍ ഹെല്‍ത്ത് നഴ്‌സിംഗ് കോഴ്‌സ്.
സംസ്ഥാനത്തെ 9 സര്‍ക്കാര്‍ നഴ്‌സിങ് കോളേജുകളില്‍ കോട്ടയം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ മൂന്ന് കോളേജുകളില്‍ മാത്രമാണ് നിലവിൽ ഈ കോഴ്സ് ഉള്ളു.

നഴ്‌സിംഗ് മേഖലയുടെ പുരോഗതിയ്ക്കായി ആരോഗ്യ വകുപ്പ് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ഇവിടേയും വിദേശത്തും ഒരുപോലെ തൊഴിലവസരം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ കേരളത്തിലെ നഴ്‌സുമാര്‍ക്ക് വലിയ അവസരമാണ് ഒരുങ്ങുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ആരോഗ്യമന്ത്രി ഉള്‍പ്പെടെയുള്ള സംഘം വിദേശ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ആവശ്യകത മുന്നില്‍ കണ്ട് വിദേശത്തും സംസ്ഥാനത്തുമായി ആശുപത്രികളിലായി കൂടുതല്‍ നഴ്‌സിംഗ് സീറ്റുകള്‍ വര്‍ധിപ്പിക്കേണ്ടതുണ്ട്. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ മേഖലയില്‍ 212 നഴ്‌സിംഗ് സീറ്റുകളാണ് വര്‍ധിപ്പിച്ചത്. ഈ വര്‍ഷവും പരമാവധി സീറ്റ് വര്‍ധിപ്പിക്കാന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് തീരുമാനമെടുത്തിട്ടുണ്ട്. സര്‍ക്കാര്‍ തലത്തിലും സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സിമെറ്റിന് കീഴിലും കൂടുതല്‍ നഴ്‌സിംഗ് കോളേജുകള്‍ പുതുതായി ആരംഭിക്കാന്‍ തത്വത്തില്‍ അംഗീകാരം നല്‍കി.

RELATED ARTICLES

Most Popular

Recent Comments