അബ്ദുള്‍ ഗഫൂര്‍ വേണ്ട:കളമശേരിയില്‍ മുസ്ലീം ലീഗ് വിമത കണ്‍വെന്‍ഷന്‍

0
79

സ്ഥാനാര്‍ഥി പ്രഖ്യാപനം സംബന്ധിച്ച തര്‍ക്കം നിലനില്‍ക്കുന്ന കളമശേരിയില്‍ ലീഗ് വിമതരുടെ കണ്‍വെന്‍ഷന്‍ ചേർന്നു. നിരവധി പ്രവര്‍ത്തകരും നേതാക്കളുമാണ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നത്.

അബ്ദുള്‍ ഗഫൂറിനെ വേണ്ടെന്നും മറ്റൊരു സ്ഥാനാര്‍ഥി കളമശേരിയില്‍ മത്സരിക്കണമെന്നും നേതാക്കള്‍ പറഞ്ഞു. മുസ്ലിം ലീഗ്, യൂത്ത്, ലീഗ്, എംഎസ്എഫ് നേതാക്കള്‍ കണ്‍വെന്‍ഷനെത്തി. മുസ്ലിം ലീഗിന്റെ വികാരം പ്രകടിപ്പിക്കാനാണ് ഇവിടെ എത്തിച്ചേര്‍ന്നതെന്ന് നേതാക്കള്‍ പറഞ്ഞു.