യു ഡി എഫ് നടത്തിയ സെക്രട്ടേറിയറ്റ് വളയൽ സമരത്തിൽ വ്യാപക അക്രമവും ഗുണ്ടാ വിളയാട്ടവും

0
194

യു ഡി എഫ് നടത്തിയ സെക്രട്ടേറിയറ്റ് വളയൽ സമരത്തിൽ വ്യാപക അക്രമവും ഗുണ്ടാ വിളയാട്ടവും. സംഭവത്തിൽ കേരള സെക്രട്ടറിയറ്റ് എംപ്ലോയിസ് അസോസിയേഷൻ പ്രതിഷേധിച്ചു. രാവിലെ ഓഫീസ് സമയത്ത് ജോലിക്ക് ഹാജരായ വനിതാ ഉദ്യോഗസ്ഥരെയടക്കം സമരാനുകൂലികൾ കൈയേറ്റം ചെയ്യുകയും പുലഭ്യം പറയുകയും ചെയ്യ്തു .

വനിതാ ജീവനക്കാരുടെ കൈ വലിച്ച് തിരിക്കുകയും മുതുകിൽ ഇടിക്കുകയും ബാഗ് വലിച്ച് പൊട്ടിക്കുകയും ചെയ്യ്തു . മഹിളാ കോൺഗ്രസ് പ്രവർത്തകർ ഉൾപ്പെടെയുള്ളവരാണ് വനിതാ ജീവനക്കാരെ ആക്രമിക്കുന്നതിനും അശ്ലീല പ്രയോഗങ്ങളും അംഗവിക്ഷേപങ്ങളുമായി ആക്ഷേപിക്കുന്നതിനും മുൻ നിരയിൽ ഉണ്ടായിരുന്നത്. അനക്സ് രണ്ടിന് മുന്നിൽ പോലീസ് ബാരിക്കോഡ് കൊണ്ട് വഴിയടക്കുകയും എന്നാൽ വശങ്ങളിൽ ജീവനക്കാർക്കായി സുരക്ഷിത പാത ഒരുക്കുകയും ചെയ്യ്തിരുന്നു. അതു വഴി ജീവനക്കാരെ പോലീസ് കടത്തിവിടുമ്പോൾ സമരം അക്രമാസക്തമാകുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ നേതാക്കളും പ്രവർത്തകരും ചേർന്നാണ് അവശരായ ജീവനക്കാരെ രക്ഷപ്പെടുത്തിയത്.

സെക്രട്ടേറിയറ്റ് ജീവനക്കാരെ കൈയ്യേറ്റം ചെയ്യ്ത നടപടിയിൽ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ ശക്തമായി ശക്തമായ പ്രതിഷേധിച്ചു. സമരാനുകൂലികളുടെ അക്രമങ്ങളേയും ഭീഷണികളേയും വകവെയ്ക്കാതെ ജീവനക്കാർ ജോലിയ്ക്കെത്തുകയുണ്ടായി.

സെക്രട്ടേറിയറ്റിലെ ഹാജർ നില പതിവ് പോലെ തന്നെയായിരുന്നു. ജോലിയ്ക്കെത്തിയ മുഴുവൻ ജീവനക്കാരേയും അഭിവാദ്യം ചെയ്യുന്നതായി പ്രസിഡണ്ട് പി.ഹണിയും ജനറൽ സെക്രട്ടറി കെ.എൻ.അശോക് കുമാറും പ്രസ്താവനയിൽ പറഞ്ഞു.