മാധ്യമങ്ങൾ തലങ്ങു വിലങ്ങും ഓടി നടന്ന് ബൈറ്റ് ശേഖരിക്കുന്ന, ചാനൽ ചർച്ചകളിൽ പരാതിക്കാരി എന്ന ലേബലോടെ പ്രതിഷ്ഠിക്കുന്ന ആളാണ് സ്വപ്ന സുരേഷ് . അഭിപ്രായ രൂപീകരണത്തിന് മാധ്യമങ്ങൾ പിന്താങ്ങുന്ന ഈ സ്വപ്ന സ്വർണ്ണക്കടത്ത് ഉൾപ്പെടെയുള്ള എട്ട് കേസുകളിൽ പ്രതിയാണെന്ന് പലപ്പോഴും അവർ മറന്നു പോകാറുണ്ട്. അത്തരത്തിൽ ഇന്നലെ നടന്ന ചാനാൽ ചർച്ചയിൽ മീഡിവൺ ഈ കാര്യം സൗകര്യപൂർവ്വം മറക്കുകയോ മറയ്ക്കുകയോ ചെയ്തു. ജമാഅത്തെ ഇസ്ലാമി സ്ഥാപനമായ മീഡിയ വണിന് സ്വപ്ന പരാതിക്കാരിയായി മാറുന്നതിലെ രാഷ്ട്രീയവും മുതലെടുപ്പും ചെറിയ യുക്തിയിൽ തന്നെ വ്യക്തമാകുന്നതെയുള്ളു.
സ്വര്‍ണ്ണക്കടത്ത്, ഡോളര്‍ക്കടത്ത് കേസ്, ലൈഫ് മിഷന്‍ കോഴകേസ്, സര്‍ക്കാര്‍ ജോലിക്കായി വ്യാജരേഖ നിര്‍മ്മിച്ച കേസ്, മുഖ്യമന്ത്രിക്ക് എതിരെ ഗൂഡാലോചന നടത്തിയ കേസ്, പാലക്കാട് കസബ പോലീസ് എടുത്ത കേസ്, എയര്‍ ഇന്ത്യാ ഉദ്യോഗസ്ഥന്‍ എല്‍എസ് സിജുവിനെതിരെ വ്യാജ ലൈംഗിക പീഡന പരാതി ഉന്നയിച്ചതിന് കേസ്, ലൈഫ് മിഷനിൽ ഒരു വിജിലൻസ് കേസ് ഇവായണ് നിലവിൽ സ്വപ്ന സുരേഷ് പ്രതിയായ കേസുകൾ. ഇതിൽ തന്നെ എയര്‍ ഇന്ത്യാ ഉദ്യോഗസ്ഥന്‍ എല്‍എസ് സിജുവിനെതിരെ വ്യാജ ലൈംഗിക പീഡന പരാതി ഉന്നയിച്ചതിന് കേസ് കൃത്യമായ ക്രിമിനൽ ഗൂഢാലോചനയുടെ ഉത്തമ ഉദാഹരണമാണ്. വ്യക്തി വൈരാഗ്യം തീർക്കാൻ ഒരു ഉദ്യോഗസ്ഥനെ ലൈംഗീക ആരോപണത്തിൽപ്പെടുത്തിയ കേസാണിത്.
മറ്റൊരുകാര്യം എന്തെന്നാൽ സ്വർണ്ണ കള്ളക്കടത്ത് വഴി കിട്ടിയ പണമാണ് ലോക്കറിൽ എന്ന് പറഞ്ഞ് സ്വപ്നയെ പ്രതിയാക്കി കുറ്റപത്രം കൊടുത്ത അതേ ഇഡിയാണ് ആ ലോക്കറിലെ അതേ പണം ശിവശങ്കർ ലൈഫിൽ കൈപ്പറ്റിയ കോഴ ആണെന്ന് പറഞ്ഞ് അയാളെ കസ്റ്റഡിയിൽ എടുക്കുന്നത്. എന്നിട്ടും സ്വപ്ന വെറും പരാതിക്കാരി മാത്രം.
മീഡിയ വണിന്റെ പരാതിക്കാരി സ്വപ്ന എങ്ങനെ ആ പദവിയിലെത്തി. തന്റെ ലോക്കറിൽ ശിവശങ്കർ കൈപ്പറ്റിയ കോഴ പണമുണ്ടെന്ന് പരാതി നൽകുകയായിരുന്നോ സ്വപ്ന. മീഡിയ വണിന്റെ അന്വേഷണത്തിൽ അങ്ങനെയാണോ കണ്ടെത്തിയതെന്ന് അറിയില്ല. അന്വേഷണ സംഘം കണ്ടെത്തിയ 1 കോടി രൂപ സ്വർണ്ണക്കടത്തിൽ കോഴയായി ശിവശങ്കറിന് കിട്ടിയത് ലോക്കറിൽ സൂക്ഷിച്ചു എന്നാണ് സ്വപ്നയുടെ ഒരു മൊഴി. ലൈഫ് മിഷൻ കേസ് വന്നപ്പോൾ അതേ 1 കോടി ലൈഫ് മിഷൻ കോഴയാണെന്നാക്കി മാറ്റി സ്വപ്ന. ഇത്തരത്തിൽ വാക്ക് മറിച്ചും മാറ്റിയും തോന്നിയത് വിളിച്ച് പറഞ്ഞും നടക്കുന്ന ആളാണ് മീഡിയ വണിന് പരാതിക്കാരിയും ചർച്ചയിലെ താരവും.