Wednesday
17 December 2025
26.8 C
Kerala
HomeSportsസെഞ്ചുറി പ്രകടനത്തോടെ സച്ചിന്റെ റെക്കോർഡുകളെ മറികടന്ന് വിരാട് കോലി

സെഞ്ചുറി പ്രകടനത്തോടെ സച്ചിന്റെ റെക്കോർഡുകളെ മറികടന്ന് വിരാട് കോലി

ശ്രീലങ്കയ്ക്കെതിരായ പരമ്പരയിലെ മൂന്നാം ഏകദിനത്തില്‍ രണ്ടാം സെഞ്ചുറി നേടിയ വിരാട് കോലി സച്ചിന്‍ തെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് മറികടന്നു. നാട്ടില്‍ ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറി നേടുന്ന താരമെന്ന സച്ചിന്റെ റെക്കോര്‍ഡാണ് കോലി മറികടന്നത്. ഇന്ത്യയില്‍ കോലിയുടെ 21-ാം സെഞ്ചുറിയാണിത്. 85 പന്തില്‍ നിന്നാണ് തന്റെ 46-ാം ഏകദിന സെഞ്ചുറി കോലി കരസ്ഥമാക്കിയത്. 110 പന്തിൽ 166 റൺസാണ് കോലി അടിച്ചുകൂട്ടിയത്.

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മികച്ച സ്‌കോറാണ് നേടിയത്. നിശ്ചിത 50 ഓവറിൽ 390 റൺസാണ് ഇന്ത്യ അടിച്ചുകൂട്ടിയത്. 160 ഇന്നിങ്‌സുകളിലാണ് സച്ചിന്‍ ഇന്ത്യയില്‍ 20 സെഞ്ചുറിയെന്ന നേട്ടത്തിലെത്തിയതെങ്കില്‍ കോലി വെറും 101 ഇന്നിങ്‌സിലാണ് ഇത് മറികടന്നത്. ഏകദിനക്രിക്കറ്റില്‍ ഒരു ടീമിനെതിരേ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന താരമായും കോലി മാറി. ശ്രീലങ്കയ്‌ക്കെതിരേ പത്താം സെഞ്ചുറി കുറിച്ചാണ് കോലി ചരിത്രം കുറിച്ചത്. ഓസ്‌ട്രേലിയക്കെതിരേ ഒമ്പത് സെഞ്ചുറി നേടിയ സച്ചിന്റെ റെക്കോര്‍ഡാണ് കോലി മറികടന്നത്.

89 പന്തില്‍ നിന്ന് തന്റെ രണ്ടാം സെഞ്ചുറി തികച്ച ഓപ്പണർ ഗില്ലിനെ 116 റണ്‍സില്‍ എത്തിനില്‍ക്കെ കസുന്‍ രജിത പുറത്താക്കുകയായുരുന്നു. 97 പന്തില്‍ നിന്ന് 14 ഫോറുകളും രണ്ട് സിക്‌സറുകളും അടങ്ങിയതാണ് ഗില്ലിന്റെ ഇന്നിങ്‌സ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ 49 പന്തില്‍ നിന്ന് 42 റണ്‍സ് അടിച്ചു. 97 പന്തില്‍ നിന്ന് 14 ഫോറുകളും രണ്ട് സിക്‌സറുകളും അടങ്ങിയതാണ് ഗില്ലിന്റെ ഇന്നിങ്‌സ്. ഏകദിന പരമ്പരയില്‍ സമ്പൂര്‍ണ വിജയംതേടി ഇറങ്ങിയ ഇന്ത്യ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിലും ആധികാരിക വിജയമാണ് ഇന്ത്യ നേടിയത്.

RELATED ARTICLES

Most Popular

Recent Comments