ഇന്ത്യ- ശ്രീലങ്ക മൂന്നാം ഏകദിനം; ആവേശത്തിൽ കാര്യവട്ടം, ടീമുകള്‍ ഇന്ന് പരിശീലനത്തിന് ഇറങ്ങും

0
106

ഇന്ത്യ- ശ്രീലങ്ക ടീമുകള്‍ ഇന്ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പരിശീലനത്തിന് ഇറങ്ങും. ഉച്ചയ്ക്ക് ഒരുമണി മുതല്‍ നാലുവര ശ്രീലങ്കന്‍ ടീമും അഞ്ച് മണിമുതല്‍ എട്ടുവരെ ഇന്ത്യയും പരിശീലനം നടത്തും. ട്വന്റി- ട്വന്റിക്ക് പിന്നാലെ ഏകദിന പരമ്പരയും സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് രോഹിതിന്റെ സംഘം.

നാണക്കേട് ഒഴിവാക്കാന്‍ ആശ്വാസ ജയമാണ് ശ്രീലങ്കയുടെ ലക്ഷ്യം. കാര്യവട്ടത്ത് ഇത് രണ്ടാം തവണയാണ് ഏകദിന മത്സരം എത്തുന്നത്. ആദ്യം നടന്ന ഏകദിനത്തില്‍ വെസ്റ്റ്ഇന്‍ഡീസിനെ ഇന്ത്യ അനായാസം തോല്‍പ്പിച്ചിരുന്നു. പരമാവധി ടിക്കറ്റുകള്‍ ഇന്ന് കൊണ്ടു വിറ്റുപോകുമെന്ന പ്രതീക്ഷയിലാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍.

ഏകദിനത്തിനെത്തിയ ഇന്ത്യ, ശ്രീലങ്ക ടീമുകള്‍ക്ക് ആവേശകരമായ വരവേല്‍പ്പാണ് നൽകിയത് . ഞായറാഴ്ച ഒന്നരയ്ക്കാണ് പരമ്പരയിലെ അവസാന ഏകദിനം നടക്കുന്നത്. ആദ്യം വിമാനത്താവളത്തില്‍ നിന്ന് പുറത്തേക്ക് വന്നത് ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ്. പിന്നാലെ യുസ്വേന്ദ്ര ചഹല്‍. വിരാട് കോലി പുറത്തേക്ക് എത്തിയതോടെ വിമാനത്താവളത്തില്‍ ആരാധകര്‍ ഇളകിമറിയുകയായിരുന്നു.