ഈ സീസണിലെ വിജയ് ഹസാരെ ട്രോഫി ഫെബ്രുവരി 18 മുതൽ ആരംഭിക്കുമെന്ന് ബിസിസിഐ. സയ്യിദ് മുഷ്താഖ് അലി ട്രോഫി നടന്ന അതേ വേദികളിലാവും വിജയ് ഹസാരെ ട്രോഫി മത്സരങ്ങളും നടക്കുക.
ടി-20 ടൂർണമെൻ്റിനായി ഇവിടങ്ങളിൽ നേരത്തെ ബയോ ബബിൾ സംവിധാനം ഒരുക്കിയിരുന്നു. അതുകൊണ്ട് തന്നെ വീണ്ടും ഇവിടെ ബയോ ബബിൾ ഒരുക്കുക എന്നത് താരതമ്യേന എളുപ്പമായിരിക്കും എന്നാണ് ബിസിസിഐ കണക്കുകൂട്ടുന്നത്.
മുംബൈ, ബാംഗ്ലൂർ, ബറോഡ, കൊൽക്കത്ത, ഇൻഡോർ എന്നിവിടങ്ങളിലാവും മത്സരങ്ങൾ. ചെന്നൈയിൽ ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് മത്സരം നടക്കുന്നതിനാൽ കേരളവും മത്സരങ്ങൾക്ക് വേദിയാവും.
തിരുവനന്തപുരത്തോ വയനാട്ടിലോ ആയിരിക്കും വേദി. നോക്കൗട്ട് മത്സരങ്ങൾ മറ്റൊരു വേദിയിലാവു നടക്കുക. സയ്യിദ് മുഷ്താഖ് അലി ട്രോഫി നോക്കൗട്ട് മത്സരങ്ങൾ അഹ്മദാബാദിലാണ് നടന്നത്. എന്നാൽ, അവിടെ ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര നടക്കുന്നതു കൊണ്ട് തന്നെ മറ്റൊരു വേദിയിലാവും മത്സരങ്ങൾ.