കേരളത്തെ കോപ്പിയടിച്ച് കേന്ദ്ര സർക്കാർ, കിഫ്ബി മോഡൽ കമ്പനി ആരംഭിക്കുന്നു

0
18

കേരളത്തിൻറെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് പദ്ധതികൾ നടപ്പാക്കാനായി ധനവകുപ്പിന് കീഴിൽ രൂപീകരിച്ച കിഫ്ബിയെ കോപ്പിയടിച്ച് കേന്ദ്ര സർക്കാർ. സർക്കാരിന്റെയും കിഫബിയുടെയും പ്രവർത്തനങ്ങളെ ചോദ്യം ചെയ്യുന്ന കേന്ദ്ര സർക്കാർ അതെ മാതൃകയിൽ ഇൻഫ്രാ സ്ട്രക്ചർ ഫണ്ടിങ് കമ്പനി ആരംഭിക്കാനൊരുങ്ങുന്നു.

രാജ്യത്തിൻറെ അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് ധനസഹായം നൽകാൻ വികസന ധനകാര്യ സ്ഥാപനം (ഡിഎഫ്ഐ) ആരംഭിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചു.

പ്രൊഫഷണലായി കൈകാര്യം ചെയ്യുന്ന ഡിഎഫ്ഐ ഉടൻ ആരംഭിക്കുമെന്നും പാർലമെന്റിന്റെ ബജറ്റ് സെഷനിൽ ഇത് രൂപീകരിക്കുന്നതിനുള്ള ബിൽ സർക്കാർ അവതരിപ്പിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. മുൻ‌കാലങ്ങളിൽ നിലവിലുണ്ടായിരുന്ന ഡി‌എഫ്‌ഐ പ്രവർത്തനം കാര്യക്ഷമമല്ലായിരുന്നു. ഈ സാഹചര്യത്തിലാണ് കൂടുതൽ മാറ്റങ്ങളോടെ ഡി‌എഫ്‌ഐയെ കേന്ദ്രം വീണ്ടും അവതരിപ്പിക്കുന്നത്.

കിഫ്ബിയിലൂടെ കേരളം നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ രാജ്യത്ത് നടപ്പാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഒരു തരത്തിൽ കേരളത്തിന്റെ വികസന പ്രവർത്തനത്തെ കേന്ദ്രം മാതൃകയാകുകയാണ്. സർക്കാരിന്റെയും കിഫബിയുടെയും പ്രവർത്തനങ്ങളെ വിമർശിക്കുന്ന ബിജെപിക്കാർക്കും പ്രതിപക്ഷത്തിനും തിരിച്ചടിയാണ് ഈ പ്രഖ്യാപനം.