Friday
19 December 2025
31.8 C
Kerala
HomeSportsഖത്തർ ലോകകപ്പിലെ ഗ്രൂപ്പ് ജി മത്സരത്തിൽ കാമറൂണിനെ വീഴ്ത്തി സ്വിറ്റ്‌സർലൻഡ്

ഖത്തർ ലോകകപ്പിലെ ഗ്രൂപ്പ് ജി മത്സരത്തിൽ കാമറൂണിനെ വീഴ്ത്തി സ്വിറ്റ്‌സർലൻഡ്

ഖത്തർ ലോകകപ്പിലെ ഗ്രൂപ്പ് ജി മത്സരത്തിൽ കാമറൂണിനെ വീഴ്ത്തി സ്വിറ്റ്‌സർലൻഡ്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ജയം. ഫ്രഞ്ച് ലീഗ് വൺ ക്ലബ് മൊണാക്കോ സ്ട്രൈക്കർ ബ്രീൽ എംബോളോയാണ് (47’) സ്വിറ്റസർലൻഡിനായി ലക്ഷ്യം കണ്ടത്.

റാങ്കിങ്ങിൽ 15–ാം സ്ഥാനക്കാരായ സ്വിറ്റ്സർലൻഡിനെതിരെ ഒപ്പത്തിനൊപ്പം നിൽക്കുന്ന പോരാട്ടമാണ് 43–ാം സ്ഥാനത്തുള്ള കാമറൂൺ ആദ്യ പകുതിയിൽ പുറത്തെടുത്തത്. നിരന്തരം സ്വിറ്റ്‌സർലൻഡിനെ വിറപ്പിച്ച് കാമറൂൺ ആക്രമണം. ഗോൾമുഖത്തേക്ക് ഇരച്ചെത്തിയ മുന്നേറ്റങ്ങളെ തടഞ്ഞ് യോൻ സമ്മറിന്റെ മിന്നൽ സേവുകൾ. ആദ്യ പകുതി ഗോൾ രഹിത സമനില.

സ്വിറ്റ്സർലൻഡിനെ ആദ്യ പകുതിയിൽ ഗോൾ രഹിത സമനിലയിൽ തളയ്ക്കാൻ കാമറൂണിന് കഴിഞ്ഞെങ്കിലും രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ആദ്യ ഗോൾ പിറന്നു. എംബോള നേടിയ ഗോളിൽ കളിയുടെ ഗതിക്ക് വിപരീതമായി സ്വിറ്റ്‌സർലൻഡ് 48ാം മനിറ്റിൽ മുന്നിലെത്തുകയായിരുന്നു. സെർദാർ ഷാക്കിറി അളന്നു മുറിച്ചു നീട്ടിയ പാസാണു ഗോളിൽ കലാശിച്ചത്.

സമനില ഗോൾ കണ്ടെത്താൻ മൈതാനം നിറഞ്ഞ് കളിച്ച കാമറൂൺ ഒന്നിന് പിന്നാലെ മറ്റൊന്നായി അവസരങ്ങൾ സൃഷ്ടിച്ചുകൊണ്ടേയിരുന്നു. പക്ഷേ ഗോൾ കണ്ടെത്താൻ കഴിയാതെ പോയി. ജയത്തോളം പോന്ന തോൽവി ഏറ്റുവാങ്ങിയ ടീമിന് തലയെടുപ്പോടെ അൽ ജനൂബ് സ്റ്റേഡിയത്തിൽ നിന്ന് മടങ്ങാം.

RELATED ARTICLES

Most Popular

Recent Comments