Thursday
1 January 2026
25.8 C
Kerala
HomeIndiaസമൂഹ മാധ്യമങ്ങൾ തീവ്രവാദികളുടെ പ്രധാന ഉപകരണമായി മാറിയിരിക്കുന്നു: വിദേശകാര്യ മന്ത്രി

സമൂഹ മാധ്യമങ്ങൾ തീവ്രവാദികളുടെ പ്രധാന ഉപകരണമായി മാറിയിരിക്കുന്നു: വിദേശകാര്യ മന്ത്രി

എന്‍ക്രിപ്റ്റഡ് മെസേജിങ് സേവനം എന്നത് ബ്ലോക്ക്‌ചെയിനിലും വെര്‍ച്വല്‍ കറന്‍സികളിലും സാമ്പത്തികവും സാമൂഹികവുമായ വിവിധ മേഖലകളില്‍ നല്ല ഭാവി വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും തീവ്രവാദവുമായി ബന്ധപ്പെടുത്തുമ്പോള്‍ അതിന് മറ്റൊരു വശമുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ഇന്റര്‍നെറ്റും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും തീവ്രവാദികളുടെ ടൂള്‍ കിറ്റിലെ ശക്തമായ ഉപകരണങ്ങളായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

‘തീവ്രവാദികളും അവരുടെ ഗ്രൂപ്പുകളും ഗൂഢാലോചന സിദ്ധാന്തങ്ങളും റാഡിക്കല്‍ പ്രത്യാശാസ്ത്രങ്ങളും പ്രചരിപ്പിക്കുന്നതിന് ടൂള്‍, കിറ്റിലെ ശക്തമായ ഉപകരണങ്ങളായി ഇവയെ ഉപയോഗിക്കുന്നു. ഇവ സമൂഹത്തെ അസ്ഥിരപ്പെടുത്തും’ വിദേശകാര്യ മന്ത്രി പറഞ്ഞു.ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലിന്റെ ഭീകരവിരുദ്ധ സമിതിയുടെ ഡല്‍ഹിയില്‍ നടന്ന പ്രത്യേക യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമീപ വര്‍ഷങ്ങളില്‍ ലിബറല്‍ സമൂഹങ്ങളിലെ തീവ്രവാദ ഗ്രൂപ്പുകളും ആക്രമണകാരികളും സാങ്കേതികവിദ്യകളെ ഗണ്യമായി ആശ്രയിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ആക്‌സസബിലിറ്റി വര്‍ധിപ്പിക്കുന്നതിനൊപ്പം താരതമ്യേന കുറഞ്ഞ ചെലവിലുള്ള ഓപ്ഷനായതിനാല്‍, തന്നെ ആയുധ വിതരണം, ടാര്‍ഗെറ്റഡ് ആക്രമണം പോലുള്ള തീവ്രവാദ ഗ്രൂപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ആളില്ലാ വ്യോമ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് അപകടമായി മാറിയിരിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ ലക്ഷ്യങ്ങളിലൊന്നായ താജ്മഹല്‍ പാലസ് ഹോട്ടലിലാണ് യുഎന്‍ പരിപാടിയുടെ ആദ്യ യോഗം ശനിയാഴ്ച നടന്നത്.

RELATED ARTICLES

Most Popular

Recent Comments