അടിയന്തരമായി യുക്രൈന്‍ വിടണം; ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് എംബസി നിര്‍ദേശം

0
60

ഇന്ത്യൻ പൗരൻമാർ അടിയന്തരമായി യുക്രൈൻ വിടണമെന്ന് ഇന്ത്യൻ എംബസി നിർദേശം നൽകി. റഷ്യ-യുക്രൈൻ സംഘർഷംനമൂലം സുരക്ഷാ സാഹചര്യം കൂടുതൽ വഷളായതിനെ തുടർന്നാണ് നിർദേശം.

യുക്രൈനിലേക്കുള്ള യാത്ര നിർത്തിവെക്കണം. വിദ്യാർഥികൾ അടക്കം യുക്രൈനിൽ ഇപ്പോഴുള്ള ഇന്ത്യൻ പൗരൻമാർ ഉടൻ രാജ്യം വിടണമെന്നും കീവിലെ ഇന്ത്യൻ എംബസിയിറക്കിയ മുന്നറിയിപ്പിൽ വ്യക്തമാക്കി. യുക്രൈനിലെ നാല് സ്ഥലങ്ങളിൽ പട്ടാള നിയമം നടപ്പിലാക്കി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് എംബസി നിർദേശം വന്നത്.

യുക്രൈൻ നഗരങ്ങളിൽ റഷ്യയുടെ വ്യോമാക്രമണം തുടരുകയാണ്. സൈത്തൊമിർ, നിപ്രോ മേഖലകളിൽ വൈദ്യുതി, ജലവിതരണം തടസ്സപ്പെട്ടു. റഷ്യൻ, ഇറാൻ നിർമിത കമികാസി ആളില്ലാവിമാനങ്ങൾ ഉപയോഗിച്ചുനടത്തുന്ന ആക്രമണങ്ങൾ യുദ്ധക്കുറ്റമാണെന്ന് യു. എസ്. പ്രസിഡന്റ് ജോ ബൈഡന്റെ മാധ്യമസെക്രട്ടറി കാരിൻ ഷോൺ പിയർ കുറ്റപ്പെടുത്തി.