മുല്ലപ്പള്ളിയുടെ പരിചയകുറവ് പാർട്ടിക്ക് ദോഷം ചെയ്യും: വലയാർ രവി

0
74

കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെ രൂക്ഷമായി വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് വലയാർ രവി എം.പി. കെ.പി.സി.സി അധ്യക്ഷന് കേരളം നന്നായി അറിയണമെന്ന് വലയാർ രവി പറഞ്ഞു. പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വയലാര്‍ രവിയുടെ പ്രതികരണം.

മുല്ലപ്പള്ളിയുടേത് ഡൽഹിയിൽ നിന്നുള്ള നിയമനമാണ്. കെ.പി.സി.സി അധ്യക്ഷന്‍റെ പരിചയകുറവ് പാർട്ടിക്ക് ദോഷം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.കെ. സുധാകരന്‍ കെ.പി.സി.സി അധ്യക്ഷനാകണം എന്നായിരുന്നു വ്യക്തിപരമായ താല്‍പര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടിക്കകത്ത് ഗ്രൂപ്പിസം ഇപ്പോഴുമുണ്ട്. അതിനാല്‍ തന്നെ ഗ്രൂപ്പ് അടിസ്ഥാനത്തിലല്ല, കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ആവണം സ്ഥാനാര്‍ത്ഥി നിര്‍ണയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘മുല്ലപ്പള്ളി കണ്ണൂരില്‍ നിന്നുള്ള നേതാവാണെങ്കിലും കേരളം മുഴുവന്‍ നടന്ന് പരിചയമില്ല. ഞാന്‍ ആണെങ്കിലും ആന്റണിയാണെങ്കിലും ഉമ്മന്‍ചാണ്ടിയാണെങ്കിലും കണ്ണൂര്‍ വരെ പോവുകയും തിരിച്ച് തീവണ്ടിക്ക് വരികയും ഒക്കെ ചെയ്തിരുന്ന ആളുകളാണ്.

ഞങ്ങള്‍ക്ക് എല്ലാവരെയും അറിയാം. അവിടുത്തെ രാഷ്ട്രീയം അറിയാം. മുല്ലപ്പള്ളിയെ അവര്‍ ഡല്‍ഹിയില്‍ നിന്ന് പിടിച്ച് പ്രസിഡന്റ് ആക്കിയതാണ്. അത് മോശമായ കാര്യമല്ല. പക്ഷെ അദ്ദേഹത്തിന് കേരളം അറിയില്ല. സുധാകരന്‍ കെ.പി.സി.സി പ്രസിഡന്റ് ആയിക്കോട്ടെ എന്ന അഭിപ്രയാമായിരുന്നു എനിക്ക്’; അദ്ദേഹം പറഞ്ഞു.