Sunday
11 January 2026
24.8 C
Kerala
HomePoliticsതിരുവനന്തപുരത്ത് ബിജെപി വിട്ട് സിപിഐ എമ്മിലേക്ക്‌ എത്തിയ കുടുംബങ്ങൾക്ക് ആവേശകരമായ സ്വീകരണം

തിരുവനന്തപുരത്ത് ബിജെപി വിട്ട് സിപിഐ എമ്മിലേക്ക്‌ എത്തിയ കുടുംബങ്ങൾക്ക് ആവേശകരമായ സ്വീകരണം

തിരുവനന്തപുരം കാലടിയിൽ ബിജെപി വിട്ട് സിപിഐ എമ്മിലേക്ക്‌ എത്തിയ കുടുംബങ്ങൾക്ക് ആവേശകരമായ സ്വീകരണം. സ്വീകരണ യോഗം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം വി ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്തു.

ശ്യാംമോഹൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗങ്ങളായ കരമന ഹരി, അഡ്വ.പി രാമചന്ദ്രൻ നായർ, എസ് പുഷ്പലത, ചാല ഏരിയ സെക്രട്ടറി അഡ്വ. എസ് എ സുന്ദർ, ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം ഷിജുഖാൻ, സി ഗോപി, ആർ അജിത്ത് കുമാർ എന്നിവർ സംസാരിച്ചു.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കാലടി വാർഡ് മുൻ സ്ഥാനാർഥിയും ബിജെപി കാലടി ഏരിയാ വൈസ് പ്രസിഡന്റുമായ ബി അനിൽകുമാറിന്റെ നേതൃത്വത്തിലാണ് കുടുംബങ്ങൾ സിപിഐ എമ്മിലേക്ക്‌ വന്നത്. വാർഡ് പ്രസിഡന്റ്‌ മനോജ്, ബൂത്ത് പ്രസിഡന്റുമാർ അടക്കമുണ്ട്.

RELATED ARTICLES

Most Popular

Recent Comments