പട്ടികജാതി–പട്ടികവർഗ-പിന്നാക്കക്ഷേമ വകുപ്പുകളുടെ വികസന-വിദ്യാഭ്യാസ-ക്ഷേമ പ്രവർത്തനങ്ങൾ ഇനി ഒരു കുടക്കീഴിൽ

0
75

പട്ടികജാതി/പട്ടികവർഗ/പിന്നാക്കക്ഷേമ വകുപ്പുകൾ നടപ്പാക്കുന്ന വികസന, വിദ്യാഭ്യാസ, ക്ഷേമ പ്രവർത്തനങ്ങൾ ഇനി മുതൽ ‘ഉന്നതി’ എന്ന ഒറ്റ പ്ലാറ്റ്ഫോമിൽ ലഭ്യമാകും. ഉന്നതിയുടെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു.

പുതിയ കാഴ്ചപ്പാടോടുകൂടി വിദ്യാഭ്യാസ, ക്ഷേമ-വികസന പ്രവർത്തനങ്ങൾ പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗ വികസന വകുപ്പുകൾ നടപ്പിലാക്കിവരുന്ന കാലഘട്ടമാണിത്. ആത്മവിശ്വാസമേകി പിന്നാക്ക ജനവിഭാഗങ്ങളെ സ്വയം പര്യാപ്തതയിലെത്തിച്ച് കരുത്തുറ്റ ജനസമൂഹമായി മാറ്റേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പിന്നാക്ക ജനവിഭാഗങ്ങളേ കൈപിടിച്ചുയർത്തുന്ന വിവിധ പദ്ധതികൾ ‘ഉന്നതി’ എന്ന പേരിൽ ഒരു പൊതുപ്ലാറ്റ്‌ഫോമിൽ കൊണ്ടുവന്നതു വഴി ക്ഷേമപ്രവർത്തനങ്ങളിൽ കൂടുതൽ പേരെ പങ്കാളികളാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, സ്‌പെഷ്യൽ സെക്രട്ടറി എൻ പ്രശാന്ത്, പട്ടിക വർഗ വകുപ്പ് ഡയറക്ടർ അർജുൻ പാണ്ഡ്യൻ പിന്നാക്കക്ഷേമ വകുപ്പ് ഡയറക്ടർ വിനയ് ഗോയൽ, പട്ടികജാതി വകുപ്പ് അഡീഷണൽ ഡയറക്ടർ വി. സജീവ് വതുടങ്ങിയവർ പങ്കെടുത്തു.