റസലിനെയും നരെയ്നെയും ഒഴിവാക്കാനുള്ള കാരണം വ്യക്തമാക്കി വിന്‍‍ഡീസ്

0
89

അടുത്ത മാസം ഓസ്ട്രേലിയയിൽ തുടങ്ങുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീമിനെ ഇന്നലെ പ്രഖ്യാപിച്ചപ്പോൾ ആരാധകരെ ഏറ്റവും അധികം നിരാശരാക്കിയത് വെടിക്കെട്ട് ബാറ്ററായ ആന്ദ്രെ റസലിൻറെയും സ്പിന്നർ സുനിൽ നരെയ്നിൻറെയും അസാന്നിധ്യങ്ങളായിരുന്നു. ഇരുവരും വിവിധ രാജ്യങ്ങളിലെ ടി20 ലീഗുകളിൽ സജീവമാണെങ്കിലും ലോകകപ്പിനുള്ള വിൻഡീസ് ടീമിൽ ഇല്ലാത്തത് ആരാധകരെ കുറച്ചൊന്നുമല്ല നിരാശരാക്കിയത്.

കെയ്റോൺ പൊള്ളാർഡും ഡ്വയിൻ ബ്രാവോയുമെല്ലാം വിരമിച്ച പശ്ചാത്തലത്തിൽ ടി20 ക്രിക്കറ്റിൽ ആരാധകരെ ആവേശത്തിലാഴ്ത്താൻ കെൽപ്പുള്ള സൂപ്പർ താരമായിരുന്നു റസൽ.

എന്നാൽ റസലിൻറെ ഫോമിൽ തൃപ്തരല്ലാത്തതിനാലാണ് അദ്ദേഹത്തെ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കാതിരുന്നതെന്ന് വിൻഡീസ് ടീമിൻറെ സെലക്ഷൻ കമ്മിറ്റി ചെയർമാനും മുൻ താരവുമായ ഡെസ്മണ്ട് ഹെയ്ൻസ് പറഞ്ഞു. റസൽ നിലവിൽ കരീബിയൻ പ്രീമിയർ ലീഗിൽ കളിക്കുന്നുണ്ട്. കഴിഞ്ഞ ടി20 ലോകകപ്പിലാണ് റസൽ അവസാനമായി വിൻഡീസ് കുപ്പായത്തിൽ കളിച്ചത്.